കൊച്ചി: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 17 മുതല്‍ 21 വരെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന 25ാമത് ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് സെല്‍ സരിത തിയേറ്റര്‍ പരിസരത്ത് നടന്ന ചടങ്ങില്‍ മേയര്‍ എം.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡെലിഗേറ്റ് പാസിന്റെ വിതരണോദ്ഘാടനം ആദ്യപാസ് നടി മംമ്ത മോഹന്‍ദാസിന് നല്‍കിക്കൊണ്ട് ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ നിര്‍വഹിച്ചു. മേളയിലെ മുഖ്യ ആകര്‍ഷണങ്ങളായ പാക്കേജുകളെക്കുറിച്ച് ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗവും സംവിധായകനുമായ സിബി മലയില്‍ വിശദീകരിച്ചു.
അക്കാദമി ചെയര്മാന് കമല്‍ അധ്യക്ഷനായ ചടങ്ങില്‍ ഹോസ്പിറ്റാലിറ്റി ആന്റ് റിസപ്ഷന് കമ്മിറ്റി ചെയര്‍മാനും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണന്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഷിബു ചക്രവര്‍ത്തി, സരിത തിയേറ്റര്‍ ഉടമ ഐസക് ഫ്രാന്‍സിസ് ജൂനിയര്‍, ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം സജിത മഠത്തില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനും സംവിധായകനുമായ സുന്ദര്‍ദാസ് സ്വാഗതവും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് നന്ദിയും പറഞ്ഞു. ഡെലിഗേറ്റുകളെ ആന്റിജന്‍ ടെസ്റ്റിന് വിധേയരാക്കി റിസല്‍ട്ട് നെഗറ്റീവ് ആണെന്ന് ഉറപ്പു വരുത്തിയതിനുശേഷമാണ് പാസ് വിതരണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: