പാറ്റ്ന: ബീഹാറില്‍ ലാലുപ്രസാദ് യാദവിന്റെ പാര്‍ട്ടിയായ രാഷ്ട്രീയ ജനതാദളില്‍ (ആര്‍ജെഡി) അസ്വാരസ്യം. ബജറ്റ് സമ്മേളനത്തില്‍ മുഖ്യമന്ത്രി നിതീഷ്കുമാറിനെതിരെ ആഞ്ഞടിക്കാന്‍ മുഖ്യപ്രതിപക്ഷമായ ആര്‍ജെഡി തയ്യാറെടുക്കുന്നതിനിടയിലാണ് പാര്‍ട്ടിക്കുള്ളിലെ ഭിന്നത പുറത്തുവന്നത്. ലാലുവിന്റെ മകന് തേജ് പ്രതാപ് യാദവ് തിങ്കളാഴ്ച ാര്‍ട്ടി സംസ്ഥാനപ്രസിഡന്റ് ജഗദാനന്ദ് സിംഗിനെതിരെ ആഞ്ഞടിക്കുകയായിരുന്നു.
ജഗദാനന്ദ് സിംഗിന്റെ പ്രവര്‍ത്തനശൈലി ശരിയല്ലെന്നും തന്നെ അവഗണിക്കുകയാണെന്നും തേജ് പ്രതാപ് യാദവ് ആരോപിച്ചു. അച്ഛന് ലാലു പ്രസാദ് യാദവിന്റെ അനാരോഗ്യത്തിന് കാരണം ജഗദാനന്ദ സിംഗിനെപ്പോലുള്ളവരാണെന്നും തേജ് പ്രതാപ് യാദവ് വിമര്‍ശിച്ചു.
ജഗദാനന്ദ് സിംഗിന്റെ ഏകാധിപത്യപ്രവണതകളെ വിമര്‍ശിച്ച തേജ് പ്രതാപ് യാദവ് ഇതാദ്യമായല്ല, പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്നത്. പക്ഷെ ലാലുപ്രസാദ് യാദവിന്റെ മകനായതിനാല്‍ പാര്‍ട്ടിയിലുള്ള ആരും ഇതിനെതിരെ പ്രതികരിച്ചിട്ടില്ല. ആര്‍ജെഡിയുടെ ചുക്കാന്‍ പിടിക്കുന്ന മകന് തേജസ്വിയാദവും ഇതിനെതിരെ പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: