ചെന്നൈ: പുല്‍വാമയിലെ ഭീകരാക്രമണം ഒരിന്ത്യക്കാരനും ഒരിക്കലും മറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടു വര്‍ഷം മുന്‍പുള്ള ഫെബ്രുവരി 14നാണ് ഭീകരര്‍ പുല്‍വാമയില്‍ ഇന്ത്യന്‍ സൈനികരെ ആക്രമിച്ചത്. 40 സൈനികരാണ് വീരമൃത്യു വരിച്ചത്. ഈ ദിവസം നാം മറക്കില്ല. അന്നത്തെ ഭീകരാക്രമണങ്ങളില്‍ ജീവന്‍ ബലിയര്‍പ്പിച്ച സൈനികര്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിച്ച് മോദി പറഞ്ഞു. നമ്മുടെ സുരക്ഷാ സൈനികരെ ഓര്‍ത്ത് നാം അഭിമാനം കൊള്ളുന്നു. അവരുടെ ധീരത തുടര്‍ന്നും നമ്മെ പ്രചോദിപ്പിക്കും. രാഷ്‌ട്രമാതാവിനെ സംരക്ഷിക്കാന്‍ തികച്ചും പ്രാപ്തരാണ് തങ്ങളെന്ന് നമ്മുടെ സൈന്യം വീണ്ടും തെളിയിക്കുകയാണ്, അദ്ദേഹം പറഞ്ഞു.
വീരമൃത്യു വരിച്ച 40 ജവാന്മാര്‍ക്ക് രണ്ടാം വാര്‍ഷികത്തില്‍ രാജ്യത്തിന്റെ ശ്രദ്ധാഞ്ജലി
പുല്‍വാമ: ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച 40 ജവാന്മാര്‍ക്ക് രണ്ടാം വാര്‍ഷികത്തില്‍ രാജ്യത്തിന്റെ ശ്രദ്ധാഞ്ജലി. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് എന്നിവര്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ജവാന്മാരുടെ അനിതരസാധാരണമായ ധൈര്യവും മഹത്തായ ത്യാഗവും രാജ്യം ഒരിക്കലും മറക്കില്ലെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തിനായി വീരമൃത്യു വരിച്ചവര്‍ക്ക് മുമ്പില്‍ ശിരസ്സ് നമിക്കുന്നതായും ഷാ പറഞ്ഞു. ധീര സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബത്തോടൊപ്പം എന്നും നിലകൊള്ളുമെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു.
ധീര ജവാന്മാര്‍ക്ക് സിആര്‍പിഎഫും ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. പുല്‍വാമയിലെ ബറ്റാലിയന്‍ ആസ്ഥാനത്ത് ഒരുക്കിയ സ്മാരകത്തില്‍ സിആര്‍പിഎഫ് ജവാന്മാര്‍ പുഷ്പചക്രം അര്‍പ്പിച്ചു. ബിജെപിയുടെയും വിവിധ രാഷ്‌ട്രീയ കക്ഷികളുടെയും നേതാക്കളും ധീരജവാന്മാര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. 2019 ഫെബ്രുവരി 14ന് വൈകിട്ട് മൂന്നു മണിക്കാണ് ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ സൈനിക വാഹന വ്യൂഹം കാര്‍ബോംബു കൊണ്ട് ആക്രമിച്ചത്. സ്‌ഫോടകവസ്തു നിറച്ച കാര്‍ വാഹനങ്ങളിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: