ചെന്നൈ: ഇന്ത്യയില്‍ പൂര്‍ണമായും നിര്‍മ്മിച്ച അര്‍ജുന്‍ യുദ്ധടാങ്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി സേനയ്‌ക്ക് കൈമാറി. ഡിആര്‍ഡിഒയുടെ കീഴിലുള്ള കോംബാറ്റ് വെഹിക്കിള്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ടാങ്ക് വികസിപ്പിച്ചത്. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ കരസേനാ മേധാവി ജനറല്‍ എംഎം നരവനെയ്‌ക്കാണ് പ്രധാനമന്ത്രി കൈമാറിയത്.
ടാങ്കിനെ നരേന്ദ്രമോദി സല്യൂട്ട് നല്‍കി സ്വീകരിച്ചു. 8400 കോടിയോളം രൂപയാണ് അര്‍ജുന്‍ ടാങ്കുകള്‍ സേനയ്‌ക്ക് ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. 118 അര്‍ജുന്‍ മാര്‍ക്ക് വണ്‍ ടാങ്കുകളാണ് സേനയ്‌ക്ക് കരുത്ത് പകരനായി ഡിആര്‍ഡിഒ നിര്‍മ്മിക്കുന്നത്.
ചെന്നൈ മെട്രോയുടെ ഒമ്പത് കിലോമീറ്റര്‍ ദീര്‍ഘിപ്പിച്ച സര്‍വീസിന്റെയും മറ്റ് രണ്ട് റയില്‍വേ പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി ഇന്ന് തമിഴ്‌നാട്ടിലെത്തി നിര്‍വഹിച്ചു. മദ്രാസ് ഐഐടിയുടെ ഡിസ്‌കവറി ക്യാമ്പസിന് തറക്കല്ലിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: