തമിഴ്‌നാട്ടില്‍ മികച്ച നിരൂപക പ്രശംസയും വിജയവും കൈവരിച്ച ‘വീ’ എന്ന തമിഴ് സിനിമ ഈ വെള്ളിയാഴ്ച പാലക്കാടും പരിസരങ്ങളിലുമായി റിലീസ് ചെയ്തു. മലയാളി പ്രേക്ഷകരുടെ ഇടയിലും മികച്ച പ്രതികരണമാണ് ചിത്രം ഇപ്പോള്‍ നേടിയിരിക്കുന്നത്. യുവാക്കളും യുവതികളും അടങ്ങുന്ന ഒരു സംഘം നടത്തുന്ന യാത്ര. അതിനിടയില്‍ അവരുടെ കൂട്ടത്തില്‍ ഒരാള്‍ ഒരു പുതിയ ‘ആപ്പ്’ പരിചയപ്പെടുത്തുന്നു. ജനന തീയതി കൊടുത്താല്‍ മരണ തീയതി കാണിക്കുന്ന ആപ്പ്. സംഘങ്ങള്‍ ജനന തീയതി കൊടുക്കുമ്പോള്‍ അവര്‍ യാത്ര ചെയ്യുന്ന അതേ ദിവസമാണ് മരണ തീയതിയായി കാണിക്കുന്നത്. തുടര്‍ന്ന് നടക്കുന്ന ആകാംക്ഷാ ഭരിതമായ രംഗങ്ങള്‍ ചിത്രത്തെ കൂടുതല്‍ മികവുറ്റതാക്കുന്നു.
പ്രേക്ഷകന് ആസ്വദിക്കാന്‍ കഴിയുന്ന എല്ലാ ചേരുവകളും ‘വീ’ യില്‍ കൃത്യമായി ചേര്‍ത്തിരിക്കുന്നു. കൊല്ലങ്കോട് സ്വദേശി രൂപേഷ് കുമാര്‍ എന്ന മലയാളിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. എയ്‌റോ നോട്ടിക്കല്‍ എഞ്ചിനീയര്‍ ആയ രൂപേഷ് ബെംഗളൂരുവില്‍ കുടുംബ സമേതം താമസിക്കുന്നു. കുട്ടിക്കാലം മുതല്‍ സിനിമയോടുള്ള ഇഷ്ടമാണ് സോഫ്റ്റ് വെയര്‍ കമ്പനി നടത്തുന്ന രൂപേഷ് കുമാറിനെ ചലച്ചിത്ര നിര്‍മാണ-വിതരണ രംഗത്ത് എത്തിച്ചത്. തമിഴ്‌നാടിന് പുറമേ ഇപ്പോള്‍ പാലക്കാട്ടെ പ്രേക്ഷകരും ‘വീ’ സിനിമ കയ്യടിയോടെ സ്വീകരിച്ചതില്‍ സന്തുഷ്ടനാണ് രൂപേഷ്.
സാങ്കേതിക രംഗത്തും അഭിനയ രംഗത്തും നിരവധി പുതുമുഖങ്ങള്‍ക്ക് തന്റെ സിനിമയിലൂടെ അവസരം കൊടുക്കാന്‍ സാധിച്ചതായും രൂപേഷ് പറഞ്ഞു. എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു സിനിമ നിര്‍മിക്കാന്‍ കഴിഞ്ഞതിലും, ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പ്രേക്ഷകരുടെ പ്രതികരണത്തിലും രൂപേഷിന് സംതൃപ്തിയുണ്ട്. തിരുവനന്തപുരം – കൊച്ചി മേഖലകളിലും സിനിമ ഉടന്‍ റിലീസ് ചെയ്യുമെന്ന് രൂപേഷ് അറിയിച്ചു. ഡാവിഞ്ചി ശരവണന്‍ എന്ന നവാഗത സംവിധായകന്‍ ആണ് ‘വീ’ യുടെ രചന, സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
ഛായാഗ്രഹണം – അനില്‍. കെ. ചാമി, സംഗീതം – ഇളങ്കോ കലൈവാണന്‍, എഡിറ്റിങ്- ശ്രീജിത്ത്, മാര്‍ക്കറ്റിങ് ഡിസൈനര്‍ – എം.ആര്‍.എ. രാജ്. രാഘവ്, ലുതിയ, സബിത ആനന്ദ്, ആര്‍.എന്‍.ആര്‍. മനോഹര്‍, റിഷി, അശ്വനി, നിമ, സത്യദാസ്, ഫിജിയ റിനീഷ്, ദിവ്യന്‍, ദേവസൂര്യ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. സാങ്കേതികത്തികവാര്‍ന്ന സസ്‌പെന്‍സ് മിസ്റ്ററി ത്രില്ലറായ ‘വീ’ പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത് രൂപേഷ് കുമാറിന്റെ ട്രൂ സോള്‍ റിലീസാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: