Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി സര്‍ക്കാരിനെതിരെ കാര്‍ഷികബില്ലിനെക്കുറിച്ച് നുണപ്രചരണവുമായി സമരജീവി യോഗേന്ദ്രയാദവും എന്‍ഡിടിവിയും

മധ്യപ്രദേശിലെ മാണ്ഡികളുടെ വരുമാനത്തില്‍ ഏകദേശം 66.75 ശതമാനം കുറവുള്ളതായി കിസാന്‍ സഭ നേതാവുമായ യോഗേന്ദ്രയാദവും പ്രണോയ് റോയിയുടെ എന്‍ഡിടിവിയും വാദിക്കുന്നുണ്ടെങ്കിലും ഇതിന് പുതിയ കാര്‍ഷിക ബില്ലുമായി യാതൊരുവക ബന്ധവുമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2021, 10:44 pm IST
in India

ന്യൂദല്‍ഹി: മോദി സര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ കാര്‍ഷിക ബില്‍ കര്‍ഷകരെ ഉപദ്രവിക്കുന്നെന്ന വ്യാജപ്രചാരണവുമായി സമരജീവിയും സംയുകത് കിസാന്‍ സഭ നേതാവുമായ യോഗേന്ദ്രയാദവും പ്രണോയ് റോയിയുടെ എന്‍ഡിടിവിയും.

പുതിയ കാര്‍ഷിക നിയമങ്ങള്‍ മാണ്ഡികള്‍ എന്നറിയപ്പെടുന്ന എപിഎംസികളെ മുറിവേല്‍പ്പിക്കുമെന്നതിന്റെ തെളിവായി തെറ്റായ കണക്കുകള്‍ നിരത്തുന്ന രേഖയുമായാണ് യോഗേന്ദ്രയാദവ് ശനിയാഴ്ച പ്രത്യക്ഷപ്പെട്ടത്.  മധ്യപ്രദേശിലെ വിവിധ മാണ്ഡികളിലെ നികുതി വരുമാനത്തില്‍ വന്‍തോതില്‍ കുറവുണ്ടായത് കാര്‍ഷികനിയമങ്ങള്‍ നടപ്പിലാക്കിയത് മൂലമെന്നായിരുന്നു തെളിവുകള്‍ നിരത്തിക്കൊണ്ടുള്ള യോഗേന്ദ്രയാദവിന്റെ വാദം.

മധ്യപ്രദേശിലെ ഏഴ് മാണ്ഡികളില്‍ നിന്നും പിരിച്ച നികുതിയിനത്തിലെ ഫീസില്‍ 2021 ജനവരിയില്‍ കാര്യമായ കുറവുണ്ടായെന്നാണ് കണക്കുകള്‍ നിരത്തി യോഗേന്ദ്ര യാദവ് വാദിക്കുന്നത്. 2020 ജനവരിയിലെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോഴാണ് അമ്പരപ്പിക്കുന്ന ഈ കുറവ് കാണിക്കുന്നത്. 2020 ജനവരിയില്‍ 88 കോടി രൂപയാണ് മധ്യപ്രദേശിലെ മാണ്ഡികളില്‍ നിന്നും ശേഖരിച്ച ഫീസെങ്കില്‍, 2021 ജനവരിയില്‍ ആകെ പിരിഞ്ഞുകിട്ടിയത് 29 കോടി മാത്രമാണെന്നാണ് കണ്ടെത്തല്‍. മോദി സര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക നിയമം നടപ്പിലാക്കിയതുകൊണ്ടാണ് ഇത്രയും വലിയ കുറവുണ്ടാകാന്‍ കാരണമെന്നും യോഗേന്ദ്രയാദവ് വാദിക്കുന്നു. ‘ഈ കണക്കില്‍ നിന്നും കാര്‍ഷിക നിയമം പ്രതികൂലമായി മാണ്ഡികളെ ബാധിക്കുമെന്ന് കണക്കാക്കാമല്ലോ മോഡിജീ’ എന്ന് പരിഹാസ രൂപേണ ചോദിച്ചുകൊണ്ടായിരുന്നു  യോഗേന്ദ്രയാദവിന്റെ പ്രതികരണം.

മധ്യപ്രദേശിലെ മാണ്ഡികളുടെ വരുമാനത്തില്‍ ഏകദേശം 66.75 ശതമാനം കുറവുള്ളതായി കാണിക്കുന്നുണ്ടെങ്കിലും ഇതിന് പുതിയ കാര്‍ഷിക ബില്ലുമായി യാതൊരുവക ബന്ധവുമില്ല. കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിപണിയെ (മാണ്ഡികളെ) പുതിയ നിയമങ്ങള്‍ ബാധിക്കാന്‍ തുടങ്ങിയെന്ന് അവകാശപ്പെടുമ്പോഴും അത് അസാധ്യമാണെന്നതാണ് വാസ്തവം. കാരണം പുതിയ കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്‍റില്‍ പാസാക്കിയെങ്കിലും അത് നടപ്പാക്കുന്നത് സുപ്രീംകോടതി തടഞ്ഞിരിക്കുകയാണ്.

പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരുടെ ഏതിര്‍പ്പുമൂലം കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് ജനവരി 12ന് സുപ്രീംകോടതി തന്നെ സസ്‌പെന്‍റ് ചെയ്തു. കോടതി തന്നെ പ്രശ്‌നപരിഹാരത്തിനായി ഒരു വിദഗ്ധ സമിതിയേയും രൂപീകരിച്ചിരിക്കുകയാണ്. അതായത് നിയമങ്ങള്‍ പാര്‍ലമെന്‍റില്‍ പാസാക്കിയെങ്കിലും അത് നടപ്പാക്കുന്നത് ജനവരി 12 മുതല്‍ സസ്‌പെന്‍റ് ചെയ്തിരിക്കുന്നു. അതിനാല്‍ മധ്യപ്രദേശിലെ മാണ്ഡികളില്‍ നികുതി പിരിവ് കുറഞ്ഞുപോയതിന്റെ കാരണം പുതിയ കാര്‍ഷിക നിയമങ്ങളുടെ മേല്‍ കെട്ടിവെക്കാന്‍ കഴിയില്ല.

ഇനി ഇതിന് പിന്നിലെ യഥാര്‍ത്ഥ കാരണം പറയാം. കഴിഞ്ഞ വര്‍ഷം സംസ്ഥാനസര്‍ക്കാര്‍ മാണ്ഡികളുടെ ഫീസ് കുറച്ചിരുന്നു. 2020 ഒക്ടോബറില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ മാണ്ഡി ഫീസ് 1.7 ശതമാനത്തില്‍ നിന്നും 0.5 ശതമാനമാക്കി കുറച്ചിരുന്നു. ഫീസിനത്തിലെ ഈ 70 ശതമാനത്തിന്റെ കുറവാണ് 2021 ജനവരിയിലെ മാണ്ഡി ഫീസില്‍ 2020 ജനവരിയേക്കാള്‍ 67 ശതമാനത്തോളം കുറവുണ്ടാകാന്‍ കാരണം. വ്യാപാരികള്‍ തന്നെ മാണ്ഡി ഫീസ് കുറയ്‌ക്കാന്‍ ആവശ്യപ്പെട്ട് 2020ല്‍ സമരം ചെയ്തതിനെത്തുടര്‍ന്നാണ്  മധ്യപ്രദേശ് സര്‍ക്കാര്‍ മാണ്ഡി ഫീസ് കുറച്ചത്.

എന്‍ഡിടിവിയും നുണ ആവര്‍ത്തിക്കുമ്പോള്‍

യോഗേന്ദ്ര യാദവ് വ്യാജക്കണക്ക് അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ എന്‍ഡിടിവിയും അതേ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയുണ്ടായി. മധ്യപ്രദേശിലെ മാണ്ഡി ഫീസ് പിരിവില്‍ 67 ശതമാനം കുറവുണ്ടായത് പുതിയ കാര്‍ഷിക നിയമം നടപ്പാക്കിയത് മൂലമെന്നായിരുന്നു പ്രചാരണം. പക്ഷെ സുപ്രീംകോടതി കാര്‍ഷിക നിയമങ്ങള്‍ സസ്‌പെന്റ് ചെയ്ത കാരണം കാര്‍ഷിക നിയമങ്ങള്‍ ഇതുവരെ നടപ്പില്‍ വന്നിട്ടില്ലെന്ന സത്യം മറച്ചുവെച്ചുകൊണ്ടാണ് എന്‍ഡിടിവിയുടെ ഈ നുണപ്രചാരണം.

Tags: എന്‍ഡി ടിവികിസാന്‍ മോര്‍ച്ചകര്‍ഷകനിയമംകാര്‍ഷിക ബില്‍ 2020യോഗേന്ദ്രയാദവ്കാര്‍ഷികനിയമങ്ങള്‍നരേന്ദ്രമോദിmodi governmentമോഡികര്‍ഷക സമരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇതാണ് രാജ്യത്തോടുള്ള കരുതല്‍…പാകിസ്ഥാന്‍ ലിറ്ററിന് 55 രൂപ ഉയര്‍ത്തിയെങ്കിലും ഇന്ത്യയില്‍ പെട്രോൾ ഡീസൽ വില ഉയർത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Gulf

പ്രവാസികളെ കൈവിടാതെ മോദി സർക്കാർ ; ദുബായിലടക്കം കുടുങ്ങിയ ഇന്ത്യക്കാർ മടങ്ങാൻ തുടങ്ങി; ഒരു ദിവസം എത്തിയത് രണ്ടായിരത്തോളം പേർ

മോദി സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും ദുഷ്ടലാക്കോടെ പ്രചരിപ്പിക്കുന്ന ബീഫ് കയറ്റുമതിയിലെ വര്‍ധനവിനെക്കുറിച്ചുള്ള ചിത്രം (ഇടത്ത്) ഗോമാതാവിനെ ആലിംഗനം ചെയ്യുന്ന പെണ്‍കുട്ടി-ഭാരതത്തിന്‍റെ പരിപാവന സങ്കല്‍പം (വലത്ത്)
Kerala

ബീഫ് കയറ്റുമതിയിൽ ഭാരതം കുതിക്കുന്നു എന്ന് മോദി സര്‍ക്കാരിനെ കുത്തി മലയാള മനോരമയും മീഡിയ വണ്ണും: മനോരമേ…ആ ബീഫല്ല ഈ ബീഫ്….

Article

കപട മനസാക്ഷിയോടെയുള്ള സിദ്ധാന്തവത്കരണം

Editorial

മാവോയിസ്റ്റ് ഭീകരതയുടെ മരണമണി മുഴങ്ങുമ്പോള്‍

പുതിയ വാര്‍ത്തകള്‍

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.