കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ ഇരിപ്പിടം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ലോക്സഭാ സ്പീക്കറിന് അവകാശ ലംഘന നോട്ടീസ് നല്കി എറണാകുളം എംപി ഹൈബി ഈഡന്. പ്രോട്ടോക്കോള്‍ മര്യാദകള്‍ക്കും വിരുദ്ധമായി ഇരിപ്പിടങ്ങള്‍ ചുരുക്കം ചിലര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയെന്ന് നോട്ടീസില്‍ ആരോപിച്ചു. കൊച്ചി റിഫൈനറിയില്‍ വിവിധ സര്‍ക്കാര്‍ പദ്ധതിയുടെ ഉദ്ഘാടനം ചെയ്യാനെത്തുന്ന പരിപാടിയിലാണ് പ്രോട്ടോക്കോള്‍ ലംഘനം നടന്നതായി ഹൈബി ഈഡന് ആരോപിക്കുന്നത്.
അഭിമാനകരമായ ഈ പദ്ധതികള്‍ അനാവരണം ചെയ്യപ്പെടുബോള്‍ അതില്‍ ഭാഗമാകാന്‍ മണ്ഡലത്തിലെ ജനങ്ങളുടെ ജനപ്രതിനിധിയായ തനിക്ക് അവകാശമുണ്ടെന്നും എംപി ആവശ്യപ്പെട്ടു. അതിനാല്‍ ഉടനടി പരാതി പരിഗണിക്കണമെന്നും പാലര്‍ലമെന്ററി പ്രിവിലേജ് കമ്മിറ്റിക്ക് വിടണമെന്നും നടപടി സ്വീകരിക്കണമെന്നും എംപി കത്തില്‍ സൂചിപ്പിച്ചു.
കൊച്ചി പോര്‍ട്ട് ട്രസ്റ്റ് എറണാകുളം വാര്‍ഫില്‍ നിര്‍മ്മിച്ചിരിക്കുന്ന ഇന്റര്‍നാഷണല്‍ ക്രൂസ് ടെര്‍മിനല്‍, കൊച്ചി ഷിപ്പ്യാര്ഡിന്റെ വിഞ്ജാന നൈപുണ്യ പരിശീലന കേന്ദ്രം, ഫാക്ടിന് വേണ്ടിയുള്ള തുറമുഖ ജെട്ടി നവീകരണത്തിന്റെ നിര്‍മ്മാണോദ്ഘാടനം, വില്ലിംഗ്ടണ്‍ ഐലന്റിനെയും ബോള്‍ഗാട്ടിയെയും ബന്ധിപ്പിക്കുന്ന റോ റോ വെസല്‍ സമര്‍പ്പണം എന്നിവയാണ് എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍. രാജ്യത്തെയും എറണാകുളത്തെയും സംബന്ധിച്ച് ഏറെ പ്രധാന്യമുള്ളതാണ് ഈ പദ്ധതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: