തിരുവനന്തപുരം: കെഎസ്ആര്‍ടിസി അന്തര്‍ സംസ്ഥാന വോള്‍വോ, സ്കാനിയ, മള്‍ട്ടി ആക്സില്‍ ബസുകള്‍ക്ക് താല്‍ക്കാലികമായി 30 ശതമാനം ടിക്കറ്റില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിന് വേണ്ടി ഇന്നലെ മുതല്‍ നിരക്ക് ഇളവ് നിലവില്‍ വന്നു.
ഇതോടൊപ്പം എസി ജന്റം ലോ ഫ്ളോര്‍ ബസുകളിലും ടിക്കറ്റ് ഇളവ് നല്കാന് തീരുമാനിച്ചു. കൊറോണ കാലത്ത് താല്‍ക്കാലികമായി വര്‍ധിപ്പിച്ച നിരക്കിലാണ് ഇളവ് നല്‍കുന്നത്. കൊറോണ എ.സി. ജന്റം ലോ ഫ്ളോര്‍ ബസുകളില്‍ ആദ്യത്തെ അഞ്ചു കിലോമീറ്ററിന് മിനിമം ചാര്‍ജ് 26 രൂപയും പിന്നീടുള്ള ഓരോ കിലോ മീറ്ററിനും 187 പൈസയുമാണ് ഈടാക്കിയിരുന്നത്. എന്നാല്‍ ഇത് മിനിമം ചാര്‍ജ് 26നിലനിര്‍ത്തുകയും പിന്നീടുള്ള കിലോമീറ്ററിന് 126 പൈസയായി കുറയ്ക്കുവാനും തീരുമാനിച്ചു.
ഓരോ മണിക്കൂര്‍ ഇടവിട്ട് തിരുവനന്തപുരത്തു നിന്ന് ആലപ്പുഴ എറണാകുളം വഴി കോഴിക്കോട് ഭാഗത്തേക്ക് ലോഫ്ളോര്‍ എസി ബസുകള്‍ സര്‍വീസ് നടത്തിവരുന്നുണ്ട്. കൂടാതെ തിരുവനന്തപുരത്തുനിന്ന് കോട്ടയം വഴിയും കോഴിക്കോട് ഭാഗത്തേക്ക് സര്‍വീസ് നടത്തി വരുന്നുണ്ട്. ഈ ബസുകളിലാണ് ടിക്കറ്റുകളില്‍ ഇളവ് ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: