കുമരകം: ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ കുംഭപ്പൂയ തിരുവുത്സവം 25ന് നടക്കും. ശ്രീകോവില്‍ പുനര്‍നിര്‍മ്മാണം നടക്കുന്നതിനാല്‍ ലളിതമായ ചടങ്ങോടെയായിരിക്കും ഉത്സവം.
ബാലാലയ പ്രതിഷ്ഠ സമയത്ത് കൊടിയേറ്റ് ഉത്സവ ആഘോഷങ്ങള്‍ പാടില്ലാത്തത് കൊണ്ടാണ് ആറാട്ട് ദിനത്തില്‍ ലളിതമായ ചടങ്ങോടെ തിരുവുത്സവം നടത്തുന്നതെന്ന് ദേവസ്വം സെക്രട്ടറി കെ.ഡി. സലിമോന്‍ പറഞ്ഞു. ചടങ്ങുകള്‍ക്ക് എരമല്ലൂര്‍ ഉഷേന്ദ്രന്‍ തന്ത്രി, മേല്‍ശാന്തി മോനേഷ് കാര്‍മ്മികത്വം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: