ന്യൂദല്‍ഹി : ജമ്മു കശ്മീരിന് ഉചിതമായ സമയത്ത് സംസ്ഥാന പദവി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീര്‍ പുനരേകീകരണ ബില്ലില്‍ ലോക്സഭയില്‍ നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാന പദവിയുമായ യാതൊരു ബന്ധവും ബില്ലിനില്ല. ജമ്മു കശ്മീരിന് പദവി ലഭിക്കില്ലന്ന് ബില്ലില്‍ എവിടേയും എഴുതിയിട്ടില്ല. ബില്‍ കൊണ്ടുവന്നാല്‍ ജമ്മു കശ്മീരിന് സംസ്ഥാന പദവി ഒരിക്കലും ലഭിക്കില്ലെന്നാണ് പലരുടേയും ധാരണയെന്ന് കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് അമിത് ഷാ ്പറഞ്ഞു. ഇതുസംബന്ധിച്ച് ബില്ലില്‍ പ്രതിപാദിച്ചിട്ടില്ല. ഉചിതമായ സമയത്ത് ജമ്മു കശ്മീരിന് സംസ്ഥാന പദവി നല്‍കുക തന്നെ ചെയ്യും. എന്തുകൊണ്ടാണ് ചിലര്‍ മറിച്ചൊരു നിഗമനത്തിലേക്ക് എത്തുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.
മറ്റ് കേന്ദ്ര ഭരണപ്രദേശങ്ങള്‍ നേരത്തെ സംസ്ഥാന പദവി നേടിയിട്ടില്ലേ, മറ്റു അതിര്‍ത്തി പ്രദേശങ്ങള്‍ സംസ്ഥാന പദവി നേടിയിട്ടില്ലെ, പിന്നെ എന്തുകൊണ്ടാണ് ജമ്മുകശ്മീര്‍ മാത്രം വ്യത്യാസപ്പെട്ടിരിക്കുന്നത്.
സംസ്ഥാന പദവി എന്നന്നേക്കുമായി റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് യാതൊരു ഉദ്ദേശ്യവുമില്ല. പ്രത്യേക പദവി എടുത്ത് കളഞ്ഞത് സംബന്ധിച്ച് എന്തെങ്കിലും അറിയണമെങ്കില്‍ നിങ്ങള്‍ക്ക് ചോദിക്കാവുന്നതാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേശം 17 മാസമായി കേന്ദ്ര സര്‍ക്കാര്‍ എന്താണ് ചെയ്തതെന്നതിന് കണക്കുകളുണ്ട്. അതിന് മുമ്പുള്ള 70 വര്‍ഷം ചെയ്തതിനും കണക്കുണ്ട്.
എന്നാല്‍ തലമുറകളായി രാജ്യം ഭരിക്കുന്നവര്‍ ഇതുമായി ബന്ധപ്പെട്ട കണക്ക് ചോദിക്കാന്‍ പോലും യോഗ്യരാണോ എന്ന് പരിശോധിക്കണമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ജമ്മുകശ്മീര്‍ പുനഃസംഘടന ഭേദഗതി ബില്‍ 2021 ലോക്സഭയില്‍ പാസായി
2019 ഓഗസ്റ്റിലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത്. തുടര്‍ന്ന് ജമ്മു കശ്മീരിനെ രണ്ട് പ്രദേശങ്ങളായി വിഭജിച്ച് ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍ രൂപീകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: