ഡെറാഡൂണ്‍: മഞ്ഞിടിഞ്ഞുണ്ടായ പ്രളയത്തിന് പിന്നാലെ ഉത്തരാഖണ്ഡ് ഋഷി ഗംഗായില് തടാകം രൂപപ്പെടുന്നതായി റിപ്പോര്‍ട്ട്. പ്രളയത്തെ തുടര്‍ന്നുണ്ടായ അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടിയാണ് തടാകം രൂപപ്പെട്ടിരിക്കുന്നത്. ഉപഗ്രഹ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാറും സ്ഥിരീകരിച്ചിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന തപോവന്‍ ഭൂവില്‍ നിന്നും 17 കിലോമീറ്റര്‍ ദൂരത്തായാണ് പുതിയ തടാകം കണ്ടെത്തിയിക്കുന്നത്. 350 മീറ്റര്‍ നീളമുള്ള ഈ തടാകത്തില്‍ 70 കോടി ലിറ്റര്‍ വെള്ളം ഉണ്ടാകുമെന്നാണ് കരുതുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 2,383 മീറ്റര്‍ ഉയരത്തിലേക്ക് ഈതടാകം വലുതാവുകയാണെങ്കില്‍ ഇത് ചിലപ്പോള്‍ അപകടങ്ങള്‍ക്കും കാരണം ആയേക്കാം.
അതേസമയം പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും നടന്നുവരികയാണ്. പുതിയ തടാകം രൂപപ്പെടുന്നത് ചിലപ്പോള്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നിന്നേക്കാം അതിനാല്‍ ഇതുസംബന്ധിച്ച് വിലയിരുത്തുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ സേന പരിശോധിക്കും. അതിനുശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഡിഐജി എസ്ഡിആര്‍എഫ് റിഥിം അഗര്‍വാള്‍ പറഞ്ഞു.
പ്രദേശത്തു നിന്നും രണ്ട് പേരെയാണ് ജീവനോടെ കണ്ടെത്തായത്. 200ഓളം പേരെയാണ് കാണാതായത് ഇതില്‍ 36 പേര് മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ നടത്തി വരികയാണ്. അതേസമയം ഋഷിഗംഗയില്‍ വെള്ളം ഉയരുന്നതായും സമീപ പ്രദേശങ്ങളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ചമോലി പോലിസ് അറിയിച്ചിട്ടുണ്ട്. പരിഭ്രാന്തരാവരുതെന്നും ജാഗ്രത പാലിച്ചാല്‍ മതിയെന്നും പോലീസ് പറഞ്ഞു.
വിഷമിക്കേണ്ട കാര്യമില്ല. ശാസ്ത്രജ്ഞര്‍ ഇക്കാര്യങ്ങള്‍ അവലോകനം ചെയ്യുന്നുണ്ട്. തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. നിലവിലെ തുരങ്കത്തിന്റെ 12 മീറ്റര്‍ താഴെ ചെറിയ തുരങ്കമുണ്ടാക്കിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മനുഷ്യസാന്നിധ്യമുണ്ടാവാനുള്ള സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. ഡ്രോണുകള്‍, ആളില്ലാ വിമാനങ്ങള്‍, സ്റ്റേക്ക്ഹോള്‍ഡര്‍ ഏജന്‍സികള്‍ എന്നിവ സംബന്ധിച്ച് കൃത്യമായ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുകയാണെന്ന് എന്‍ഡിആര്‍എഫ് ഡയറക്ടര്‍ ജനറല്‍ എസ്.എന്‍. പ്രധാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: