മാനന്തവാടി : കുഞ്ഞിന്റെ ചികിത്സാ സഹായത്തിനെന്ന പേരില്‍ പിരിച്ചെടുത്ത പണം ചെക്ക് വഴി നന്മമരം ഫിറോസ് കുന്നംപറമ്പിലിന്റെ ബിനാമികള്‍ തന്നെ കൈപ്പറ്റിയാതായി മാതാപിതാക്കള്‍. ഫിറോസ് നാട്ടുകാരെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. സ്വന്തം നാട്ടില്‍ തന്നെ ഇപ്പോള്‍ കഴിയാന്‍ പറ്റാത്ത സാഹചര്യമാണ് ഉള്ളതെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഓപ്പറേഷന് സഹായിക്കുന്നതിന് പകരം തങ്ങളെയും കുഞ്ഞുങ്ങളേയും കൊല്ലുന്നതായിരുന്നു ഇതിലുംഭേദമെന്നും. ഫിറോസ് കാണുന്ന പോലെയല്ല. നാട്ടുകാരെ പറഞ്ഞ് പറ്റിച്ച് എന്ത് ചാരിറ്റി പ്രവര്‍ത്തനമാണ് ഇയാള്‍ നടത്തുന്നത്. ചികിത്സാ സഹായത്തിനായുള്ള അക്കൗണ്ട് തുറന്ന സമയത്ത് ഫിറോസിന്റെ ബിനാമി സെയ്ഫുള്ള കയ്യിലുള്ള ചെക്കുകള്‍ ഒപ്പിട്ടുകൊണ്ടു പോയി. പണം വന്ന് തുടങ്ങിയതോടെ കുഞ്ഞിന് സര്‍ജറിക്ക് മുമ്പ് തന്നെ രണ്ടര ലക്ഷം രൂപ ഇവര്‍ പിന്‍വലിച്ചു. ചികിത്സ കഴിയുന്നതിന് മുമ്പ് തന്നെ ഇത്തരത്തില്‍ ഏഴ് ലക്ഷം രൂപയാണ് സെയ്ഫുള്ള പിന്‍വലിച്ചത്. ഇന്നലത്തെ 17 ലക്ഷം ഇന്ന് എങ്ങനെ 21 ലക്ഷമായി. ഫിറോസ് നാട്ടുകാരെ പറ്റിക്കുകയാണ്. സ്വന്തം നാട്ടില്‍ ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കാത്ത അവസ്ഥയാണ്.
നന്ദിയില്ലാത്ത രോഗികളെ നടുറോഡില്‍ തല്ലിക്കൊല്ലണമെന്ന് പറഞ്ഞ ഫിറോസിനെ കുറിച്ച് നാട്ടുകാര്‍ ഒന്നും ചോദിക്കുന്നില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. തങ്ങളെ സഹായിക്കണ്ടായിരുന്നു പച്ചയ്ക്ക് കൊന്ന് തിന്നുന്നതായിരുന്നു നല്ലതെന്നും മാതാ പിതാക്കള്‍ അറിയിച്ചു.
ചികിത്സാ സഹായത്തിനെന്ന പേരില്‍ പണപ്പിരിവ് നടത്തിയശേഷം ബാക്കി പണം പിന്‍വലിക്കുന്നത് സംബന്ധിച്ച് ഫിറോസ് കുന്നം പറമ്പിലിനെതിരെ ഇതിനു മുമ്പും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അതേസമയം കുഞ്ഞിന്റെ ചികില്‍സയ്ക്കായി 17 ലക്ഷമല്ല, 21 ലക്ഷം രൂപ അക്കൗണ്ടില്‍ വന്നെന്ന് കണക്കുകള്‍ നിരത്തി ഫിറോസും നാട്ടുകാരും പറയുന്നു. ഇതില്‍ നിന്നും 12 ലക്ഷത്തില്‍ അധികം രൂപ കുട്ടിയുടെ പിതാവ് പിന്‍വലിച്ചെന്നും ബാങ്ക് രേഖകള്‍ പറയുന്നു. 9 ലക്ഷം രൂപ മറ്റ് രോഗികള്‍ക്ക് വീതിച്ച് നല്കി. ഇതില്‍ നിന്നും ഒരുരൂപ പോലും താന്‍ എടുത്തില്ല. കുട്ടി അസുഖം ഭേദമായശേഷം തനിക്കെതിരെ വ്യാജആരോപണം ഉന്നയിക്കാന്‍ ചിലര്‍ക്കൊപ്പം ഇയാള്‍ ചേര്‍ന്നുവെന്നാണ് ഫിറോസിന്റെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: