കളമശേരി: കാര്‍ഷിക നിയമങ്ങളുടെ പേരിലെ സമരങ്ങള്‍ മൂലം കാര്‍ഷിക മേഖല സ്തംഭിച്ചെന്ന പ്രചാരണം നടക്കുമ്പോള്‍ രാജ്യത്ത് വളം നിര്‍മിച്ച് വിതരണം ചെയ്യുന്ന ഫാക്ടിന് വിറ്റുവരവില്‍ ലാഭം. വളം ഉല്‍പ്പാദനം കുടി, വില്‍പ്പനയും. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ട് രാജ്യത്തെമ്പാടും രാസവളം ലഭ്യമാക്കുന്നുണ്ട്. 2020 ഒക്ടോബര്‍- ഡിസംബര്‍ പാദത്തില്‍ 136.71 കോടിരൂപയുടെ ലാഭം കൈവരിച്ചു. ഡിസംബര്‍ 31 വരെയുള്ള ഒമ്പതു മാസത്തെ കണക്കില്‍ 202.22 കോടി ലാഭമായിരുന്നു. മുന്‍വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ 10.8 കോടിരൂപയാണ് ഫാക്ട് നേടിയത്.
അമോണിയം സള്‍ഫേറ്റിന്റെയും ഫാക്ടംഫോസിന്റെയും ഉത്പാദനത്തില്‍ വന്‍വര്‍ധനയാണ് ഫാക്ടിന്. 2019 ഡിസംബര്‍ 31 വരെയുള്ള ഒമ്പത് മാസത്തില്‍ ഫാക്ടംഫോസിന്റെ ഉത്പാദനം 620141 മെട്രിക് ടണ്‍ ആയിരുന്നു. ഈ വര്‍ഷം അത് 644924 മെട്രിക് ടണ്ണായി. അമോണിയം സള്‍ഫേറ്റ് 2020 ല്‍ 176546 മെട്രിക് ടണ്ണായി ഉയര്‍ന്നു.
കമ്പനിയുടെ പ്രധാന ഉത്പ്പന്നമായ ഫാക്ടംഫോസ്, അമോണിയം സള്‍ഫേറ്റ്, എംഓപി, എന്‍പികെ എന്നിവയുടെ വില്‍പ്പനയിലും കഴിഞ്ഞവര്‍ഷത്തേക്കാള്‍ വന്‍കുതിപ്പാണ് ഈ വര്‍ഷം. ഫാക്ടംഫോസിന്റെ വില്‍പ്പന കഴിഞ്ഞവര്‍ഷം 617992 മെട്രിക് ടണ്ണില്‍ നിന്ന് ഈ വര്ഷം 6985471 മെട്രിക് ടണ്ണായി. അമോണിയം സള്‍ഫേറ്റ് 167323 മെട്രിക് ടണ്ണില്‍ നിന്ന് 188673 മെട്രിക് ടണ്ണിലെത്തി.
കഴിഞ്ഞ ഡിസംബറിലാണ് ഫാക്ടിന്റെ ചരിത്രത്തിലെ ഏറ്റവും കൂടിയ പ്രതിമാസ വളം ഉത്പാദനം നടന്നത്. – 1.2 ലക്ഷം ടണ്‍. അതേ മാസംതന്നെ, പ്രതിമാസ എന്‍പി ഉത്പാദനം 66,610 മെട്രിക് ടണ്‍ കൊച്ചിന്‍ ഡിവിഷനില്‍ ഉല്‍പ്പാദിപ്പിച്ചു. ഡിവിഷനില്‍ നിന്ന് പ്രതിമാസ കയറ്റി വിടുന്ന വളം ആദ്യമായി 69,776 മെട്രിക് ടണ്ണിലെത്തി.
2021 ജനുവരിയില്‍ അമോണിയം സള്‍ഫേറ്റ് ഉത്പ്പാദനം 25370 മെട്രിക് ടണ്ണിലെത്തി, ഇതും റിക്കാര്‍ഡാണ്. ഫാക്ടംഫോസിന്റെ ഉല്‍പ്പാദനം മൂന്നു മാസക്കണക്ക് നോക്കിയാല്‍ 62242 മെട്രിക് ടണ്ണായി. അമോണിയം സള്‍ഫറ്റിന്റേത് 69318 മെട്രിക് ടണ്‍ ആയി.
ഏപ്രില്‍ – ഡിസംബര്‍ കാലത്ത് 6.98 ലക്ഷം മെട്രിക് ടണ്‍ ഫാക്ടംഫോസ് വിറ്റത് ചരിത്രമാണ്. 2020 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ ഫാക്ടിന്റെ വിറ്റുവരവ് 2438 കോടി രൂപയാണ്. ഇതും ചരിത്രമാണ്. പൊതുവേ കാര്‍ഷിക മേഖലയുടെ ഉണര്‍വാണ് ഫാക്ടിന്റെ നേട്ടം കാണിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: