Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നൗഷീറ തൂങ്ങിമരിച്ചതോ കെട്ടിത്തൂക്കിയതോ; ദുരൂഹത അവസാനിക്കുന്നില്ല; ഭര്‍ത്താവ് റസാഖും സംശയമുനയില്‍; വിശദമായ അന്വേഷണത്തിന് പോലീസ്

ആത്മഹത്യയാണെങ്കില്‍, യാത്ര കഴിഞ്ഞ് ഭര്‍തൃഗൃഹത്തിലെത്തിയ ഉടന്‍ യുവതി എന്തിന് ജീവനൊടുക്കിയെന്ന ചോദ്യം അവശേഷിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2021, 10:31 am IST
in Kerala

കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് പോലീസ് സബ് ഡിവിഷനിലെ അമ്പലത്തറയില്‍ റസാഖിന്റെ ഭാര്യ നൗഷീറയുടെ മരണം സംബന്ധിച്ച ദുരൂഹത അവസാനിക്കുന്നില്ല.  വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരമണിയോട് കൂടിയാണ് നൗഷീറയെ അബോധാവസ്ഥയില്‍ ഭര്‍തൃഗൃഹമായ പാറപ്പള്ളിയിലെ പള്ളിക്ക് പിറക് വശത്തെ വീട്ടില്‍ നിന്നും ഭര്‍ത്താവും ഭര്‍തൃമാതാവും അയല്‍വാസി യുവാവും ചേര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചത്. യുവതിയുടെ നില ഗുരുതരമായതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം കണ്ണൂര്‍ മിംസ് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. കിടപ്പ് മുറിയിലെ ഫാനിന്റെ ഹുക്കില്‍ ഷാളില്‍ കുരുക്കിട്ട് കെട്ടിത്തൂങ്ങിയ നൗഷീറയെ ഷാള്‍ അറുത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ട് പോകവെ മരണപ്പെട്ടതായാണ് ഭര്‍ത്താവും ഭര്‍തൃമാതാവും പറയുന്നത്. എന്നാല്‍ നാട്ടുകാര്‍ക്കും നൗഷീറയുടെ ബന്ധുക്കള്‍ക്കും മരണത്തില്‍ സംശയമുണ്ടായതിനെത്തുടര്‍ന്ന് മൃതദേഹം വിദഗ്ധ പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കുകയായിരുന്നു.  

5 വര്‍ഷം മുമ്പ് വിവാഹിതരായ ദമ്പതികള്‍ക്ക് നാലും ഒരു വയസ്സുമുള്ള രണ്ട് പെണ്‍കുട്ടികള്‍ ഉണ്ട്. ബുധനാഴ്‌ച്ച പകല്‍ പുറത്ത് പോയിരുന്ന നൗഷീറയും ഭര്‍ത്താവും കുട്ടികളും ഇന്നലെ പുലര്‍ച്ചെയോട് കൂടി പാറപ്പള്ളിയിലെ വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് ഇരുനില വീടിന്റെ മുകള്‍ നിലയിലുള്ള കിടപ്പ് മുറിയില്‍ നിന്നും താഴെ അടുക്കളയിലേക്ക് ചായകുടിക്കാന്‍ പോയി തിരിച്ച് വന്നപ്പോള്‍ വാതിലടച്ച് നൗഷീറ ആത്മഹത്യയ്‌ക്ക് ശ്രമിച്ചതായി കണ്ടെത്തിയെന്നാണ് റസാഖ് പോലീസിനോട് പറയുന്നത്. വാതില്‍ പൊളിച്ച് ഫാനിന്റെ ഹുക്കില്‍ കെട്ടിയ ഷാള്‍ മുറിച്ച് രക്ഷപ്പെടുത്താന്‍ താന്‍ ശ്രമിച്ചതാണെന്നും റസാഖ് പറഞ്ഞിരുന്നു. നൗഷീറയും ഭര്‍ത്താവും മക്കളും റസാഖിന്റെ മാതാപിതാക്കളുമാണ് വീട്ടില്‍ താമസം. നൗഷീറയുടെ സ്വന്തം വീട് പാണത്തൂരിലാണ്. അബുദാബിയില്‍ ടൈലറിംഗ് ഷോപ്പ് നടത്തുന്ന റസാഖ് കോവിഡ് സാഹചര്യത്തില്‍ 8 മാസം മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്. പാറപ്പള്ളിയിലെ വീട്ടില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. അതേസമയം നൗഷീറയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പാറപ്പള്ളി സ്വദേശി റസാഖിനെ 35, അമ്പലത്തറ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.  

പരിയാരം മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ കഴുത്തില്‍ കുരുക്ക് മുറുകി ശ്വാസം മുട്ടിയാണ് മരണമെന്നാണ് വ്യക്തമാക്കുന്നത്. അതിനാല്‍, തൂങ്ങിമരണമാണോ കെട്ടിത്തൂക്കിയതാണോ എന്നത് വ്യക്തമാകണമെങ്കില്‍ വിശദമായ പരിശോധന ആവശ്യമാണ്. പോലീസ് ഇതും പരിശോധിച്ചു വരികയാണ്. നൗഷീറയുടെ മരണത്തിലെ ദുരൂഹതയ്‌ക്ക് ബന്ധുക്കള്‍ക്കും പൂര്‍ണ്ണമായും പരിഹാരമായിട്ടില്ല. ആത്മഹത്യയാണെങ്കില്‍, യാത്ര കഴിഞ്ഞ് ഭര്‍തൃഗൃഹത്തിലെത്തിയ ഉടന്‍ യുവതി എന്തിന് ജീവനൊടുക്കിയെന്ന ചോദ്യം അവശേഷിക്കുകയാണ്.

Tags: കൊലപാതകംsuicidedeathപോലീസ്Husband
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

Kerala

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കിയില്ല, യുവാവ് ആത്മഹത്യ ചെയ്തു

India

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

Kerala

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

India

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

പുതിയ വാര്‍ത്തകള്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.