തിരുവനന്തപുരം: സംവിധായകര്‍ എല്ലാതരം പ്രേക്ഷകരേയും കണക്കിലെടുത്തതുകൊണ്ടുള്ള സിനിമകള്‍ നിര്‍മ്മിക്കാന്‍ തയ്യാറാകണമെന്ന് ഫ്രഞ്ച് സംവിധായകന് ഴാങ് ലുക് ഗൊദാര്‍ദ്. പ്രേക്ഷകരോടുള്ള ബഹുമാനം കൂടിയാണ് സിനിമയില്‍ പ്രതിഫലിക്കേണ്ടത് .ചിത്രങ്ങളിലൂടെ കഥപറയുന്ന കലയാണ് സിനിമയെന്നും അതില്‍ നിശബ്തതക്കും വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി .മേളയില്‍ പ്രേക്ഷകരുമായുള്ള ഓണ്‍ലൈന്‍ സംവാദത്തില്‍ പങ്കെടുക്കുകയിരുന്നു അദ്ദേഹം .
വിവര സാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്തി നിരവധി സിനിമകള്‍ നിര്‍മ്മിക്കപെടുന്നുണ്ട് .എന്നാല്‍ പ്രേക്ഷകരെ തൃപ്തിപ്പെടുത്താനുള്ള വ്യഗ്രതക്കിടയില്‍ കലാമൂല്യമുള്ള ചിത്രങ്ങള്‍ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമകളുടെ ഉള്ളടക്കമാണ് എണ്ണത്തേക്കാള്‍ പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.
ചലച്ചിത്ര നിരൂപകന് സി എഎസ് വെങ്കിടേശ്വരന്, ചലച്ചിത്ര അക്കാഡമി വൈസ് ചെയര്‍പേഴ്സണ്‍ ബീനാ പോള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: