അല്‍ റയ്യാന്‍ (ഖത്തര്‍): ബയേണ്‍ മ്യൂണിക്കിന് ക്ലബ്ബ് ലോകകപ്പ് കിരീടം. ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിന് മെക്സിക്കന്‍ ടീമായ ടൈഗ്രസിനെ പരാജയപ്പെടുത്തി. അമ്പത്തിയൊമ്പതാം മിനിറ്റില്‍ ബെഞ്ചമിന്‍ പവാര്‍ഡാണ് വിജയഗോള്‍ നേടിയത്.
ഈ സീസണില്‍ ബയേണിന്റെ ആറാം കിരീടമാണിത്. ഇതോടെ ഒരു സീസണില്‍ ആറു കീരിങ്ങള് നേടുന്ന രണ്ടാമത്തെ ടീമായി. 2009 ല്‍ പെപ്പ് ഗ്വാര്‍ഡിയോളയുടെ കീഴില്‍ ലാലിഗ ടീമായ ബാഴ്സലോണ ഈ നേട്ടം കൈവരിച്ചിരുന്നു.
ഈ സീസണില്‍ ബുന്ദസ് ലിഗ കിരീടം, ജര്‍മന്‍ സൂപ്പര്‍ കപ്പ്, ചാമ്പ്യന്‍സ് ലീഗ്, ജര്‍മന്‍ കപ്പ്, യുവേഫ സൂപ്പര്‍ കപ്പ് എന്നിവ നേരത്തെ തന്നെ ബയേണ്‍ സ്വന്തമാക്കിയിരുന്നു.
ഈജിപ്ഷ്യന്‍ ക്ലബ്ബ് അല്‍ അഹ്ലിക്കാണ് മൂന്നാം സ്ഥാനം. ലൂസേഴ്സ് ഫൈനലില്‍ അല്അഹ്ലി പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക്് ബ്രസീലയിന് ടീമായ പാല്‍മീറസിനെ തോല്‍പ്പിച്ചു.
നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍രഹിത സമനില പാലിച്ചതിനെ തുടര്‍ന്നാണ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വിജയികളെ നിശ്ചയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: