കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച്ച കേരളത്തില്‍ എത്തും. ബിപിസിഎല്ലിന്റെ പ്രൊപിലീന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കല്‍ പ്രോജക്റ്റ് (പിഡിപിപി) രാജ്യത്തിനായി സമര്‍പ്പിക്കാനാണ് അദേഹം എത്തുന്നത്. നിലവില്‍ ഇറക്കുമതി ചെയ്യുന്ന അക്രിലേറ്റുകള്‍, അക്രിലിക് ആസിഡ്, ഓക്സോ-ആല്‍ക്കഹോള്‍ എന്നിവ ഈ സമുച്ചയം ഉത്പാദിപ്പിക്കും, ഇത് പ്രതിവര്‍ഷം 3700 മുതല്‍ 4000 കോടി വരെ വിദേശനാണ്യത്തില്‍ ലാഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഏകദേശം 6000 കോടി രൂപയുടെ മൂലധന ചെലവില്‍ നിര്‍മ്മിച്ച പിഡിപിപി കോംപ്ലക്സ് റിഫൈനറിയോട് ചേര്‍ന്ന് ഫീഡ്സ്റ്റോക് വിതരണം, യൂട്ടിലിറ്റികള്‍, ഓഫ്-സൈറ്റുകള്‍, മറ്റ് സൗകര്യങ്ങള്‍ എന്നിവയുടെ സംയോജനം കൈവരിക്കുന്നതിനായി സ്ഥാപിച്ചു. ഫീഡ്സ്റ്റോക്കിന്റെ ലഭ്യതയുടെയും ഒപ്റ്റിമൈസ് ചെയ്ത സപ്ലൈ ചെയിന്‍ മാനേജ്മെന്റിന്റെയും ഫലമായി വലിയ ചിലവ് ലാഭിക്കുന്നതില്‍ ഇത് താഴേത്തട്ടിലുള്ള മേഖലയ്ക്ക് ഗുണം ചെയ്യും.
ഉച്ചകഴിഞ്ഞ് മൂന്നരയോടെ പ്രധാനമന്ത്രി കൊച്ചിയില്‍ ഈ പദ്ധതികള്‍ക്ക് തറക്കല്ലിടുകയും മറ്റു ചിലവ രാജ്യത്തിനായി സമര്‍പ്പിക്കുകയും ചെയ്യും. ഈ പദ്ധതികള്‍ സംസ്ഥാന വളര്‍ച്ചയ്ക്ക് നിര്‍ണായക ആക്കം കൂട്ടുകയും പൂര്‍ണ്ണ വികസന സാധ്യതകള്‍ കൈവരിയ്ക്കു ന്നതിനുള്ള വേഗത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: