ന്യൂദല്‍ഹി: ഇ വാണിജ്യ വെബ്സൈറ്റുകള്‍ ആയ ആമസോണ്‍, ഫ് ളിപ്കാര്‍ട്ട് എന്നിവ വഴി നടത്തുന്ന പണമിടപാടുകള്‍ക്ക് പ്രത്യേക ഇളവുകളും, ക്യാഷ് ബാക്ക്കളും നല്കുന്നതില് രാജ്യത്തെ ബാങ്കുകള്‍ പക്ഷപാതപരമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നത് അന്വേഷിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍.
ഇതു സംബന്ധിച്ച് ഇന്ത്യ വ്യാപാരി കോണ്‍ഫെഡറേഷന്റെ പരാതി ലഭിച്ചിരുന്നു. ഇത് കോമ്പറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യപരിശോധിച്ചുവരികയാണ് .
ഇ വാണിജ്യ സംരംഭങ്ങള്‍ക്ക് എതിരായ ഇന്ത്യ വ്യാപാരി കോണ്‍ഫെഡറേഷന്റെ ആക്ഷേപങ്ങള്‍ കേന്ദ്രസര്‍ക്കാറിനു ലഭിച്ചിരുന്നു. വിദേശ ഇടപാട് നിര്‍വഹണ നിയമത്തിന് കീഴില്‍, ഇവ സംബന്ധിച്ച ആക്ഷേപങ്ങള്‍ അന്വേഷിക്കാനുള്ള അധികാരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ നിക്ഷിപ്തമാണ്. ആയതിനാല്‍ ഇത് സംബന്ധിച്ച ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഇഡി ക്ക് കൈമാറുകയും അന്വേഷണത്തിന് തുടക്കമിടുകയും ചെയ്തിട്ടുണ്ട്.
ഫ്ലിപ്കാര്‍ട്ടും, ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയിലും തമ്മിലുണ്ടായ ഇടപാടില്‍ നേരിട്ടുള്ള വിദേശ നിക്ഷേപ നയം, ലംഘിക്കപ്പെട്ടതായ ആരോപണത്തില്‍ ഇതുവരെ ഒരു അന്വേഷണവും ആരംഭിച്ചിട്ടില്ലന്നും വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ചുമതലയുള്ള സഹമന്ത്രി സോം പ്രകാശ് രാജ്യസഭയില്‍ രേഖാമൂലം അറിയിച്ചു.
നേരിട്ടുള്ള വിദേശ നിക്ഷേപം സ്വീകരിക്കുന്ന രാജ്യത്തെ ഇ വാണിജ്യ കമ്പനികളും സംവിധാനങ്ങളും വിദേശ ഇടപാട് നിര്‍വഹണ നിയമമനുസരിച്ച് നിലവില്‍ നിയന്ത്രിക്കപ്പെടുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
ഇ വാണിജ്യ സംവിധാനം വിവിധ മേഖലകളുമായി ബന്ധപ്പെട്ട് ആണ് പ്രവര്‍ത്തിക്കുന്നത് എന്നത് പരിഗണിക്കുമ്പോള്‍, വ്യത്യസ്തമായ നിയമങ്ങളും നിയന്ത്രണങ്ങളും വിവിധ മേഖലകളിലായി ഇത്തരം വാണിജ്യ പ്രവര്‍ത്തനങ്ങളെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് സഹായിക്കുന്നു എന്ന് കാണാനാകും.
ഒരു നിയന്ത്രണ ചട്ടക്കൂട് സാധ്യമാക്കുന്നതുമായി ബന്ധപ്പെട്ട 2002ലെ കോമ്പറ്റീഷന് നിയമം, സുതാര്യമായ മത്സര സംവിധാനങ്ങള്‍ക്ക് ഭീഷണിയാകുന്ന മോശം പ്രവണതകളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ അവസരമൊരുക്കുന്നു. നിയമത്തിലെ മത്സര വിരുദ്ധ കരാറുകള്‍ സംബന്ധിച്ച മൂന്നാം ഭാഗത്തിലെ വ്യവസ്ഥകളും, തങ്ങളുടെ പ്രത്യേക ആധിപത്യ നില ( ഡോമിനന്റ് പൊസിഷന്‍ ) ദുരുപയോഗപ്പെടുത്തുന്നതിനെതിരായ നാലാം ഭാഗവും ഇ വാണിജ്യ സംവിധാനങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും ബാധകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: