ആലപ്പുഴ: കര്‍ഷക സമരത്തിന്റെ മറവില്‍ വര്‍ഗീയ മുതലെടുപ്പിന് ആസൂത്രിത ശ്രമം. അമ്പലപ്പുഴയിലാണ് വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം മുസ്ലീം പള്ളിയുടെ കവാടത്തില്‍ സമരം നടത്തിയത്. കേന്ദ്രസര്ക്കാന്നെതിരെ മതവികാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പള്ളികള്‍ കേന്ദ്രീകരിച്ച് സമരം നടത്തിയതെന്നാണ് ആക്ഷേപം. ഇസ്ലാം മതവിഭാഗത്തില്‍പ്പെട്ടവര്‍ തന്നെ ഈ നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. കര്‍ഷക സമരത്തെ മതവത്ക്കരിക്കുന്നത് വര്‍ഗീയത ഇളക്കിവിടുമെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു
ദല്‍ഹിയില്‍ കര്‍ഷക ബില്ലിനെതിരെ സമരം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണ അര്‍പ്പിച്ച് ദക്ഷിണ മേഖലാ ജമാഅത്ത് അസോസിയേഷന്റെ നേതൃത്വത്തിലാണ് പള്ളികള്‍ കേന്ദ്രീകരിച്ച് സമരം നടത്തിയത്. ഇതിന്റെ ഭാഗമായി ജമാ അത്ത് അസോസിയേഷന്റെ കീഴിലുള്ള 12 മഹല്ലുകള്‍ക്ക് മുന്നിലും വെള്ളിയാഴ്ച പ്രാര്‍ത്ഥനക്ക് ശേഷം പ്ലക്കാര്‍ഡുമേന്തി പ്രവര്‍ത്തകര്‍ അണിനിരന്നു.
തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനും, ബിജെപിക്കും എതിരെ മുസ്ലീംമതവിഭാഗത്തില്പ്പെട്ടവരെ ഇളക്കിവിടുക എന്ന തീവ്രവാദസംഘടനകളുടെ നീക്കത്തിന് ഒത്താശ ചെയ്യുന്നതായി ജമാ അത്ത് അസോസിയേന്റെ നടപടിയെന്നാണ് വിമര്‍ശനം. സിഎഎ വിരുദ്ധ സമരത്തിന്റെ പേരില്‍ ബിജെപി പ്രവര്‍ത്തകരുടെ കടകള്‍ ബഹിഷ്ക്കരിക്കുകയും, ബിജെപി സമ്മേളന സമയം ഒരു മതവിഭാഗത്തില്‍പ്പെട്ടവര്‍ കടകളടച്ച് വര്‍ഗീയത പ്രകടമാക്കുകയും ചെയ്ത പ്രദേശങ്ങളും കൂടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: