മുംബൈ: ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിക്ക് ഡെഹ്റാഡൂണ്‍ സന്ദര്‍ശിക്കാന്‍ വിമാനം നിഷേധിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. സര്‍ക്കാരിന്റെ ഔദ്യോഗിക വിമാനം ഗവര്‍ണര്‍ക്ക് നിഷേധിക്കുന്നത് അപൂര്‍വമാണ്. അനുമതി തള്ളിയതോടെ ഗവര്‍ണറും സംഘവും മുംബൈയില്‍ നിന്ന് ഡെഹ്റാഡൂണിനുള്ള യാത്രാവിമാനത്തില്‍ കയറിപ്പോകുകയും ചെയ്തു.
ചെറില്‍ സെസ്ന വിമാനമാണ് സര്‍ക്കാരിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ഒരാഴ്ച മുന്‍പേ യാത്രയുടെ വിശദാംശം സര്‍ക്കാരിന് സമര്‍പ്പിച്ച ഗവര്‍ണര്‍ വിമാനം ആവശ്യപ്പെടുകയും ചെയ്തിരുന്നു, ഇന്നലെ രാവിലെ യാത്രതിരിക്കാന്‍ വിമാനത്താവളത്തില്‍ എത്തി.
തയാറാക്കിയിട്ട വിമാനത്തില്‍ കയറുകയും ചെയ്തു. കുറേക്കഴിഞ്ഞാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിമാനത്തിന് അനുമതി നിഷേധിച്ച കാര്യം ഗവര്‍ണര്‍ അറിഞ്ഞത്. അനുമതിയില്ലെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു.
സാധാരണ പലപ്പോഴും അവസാന നിമിഷമാണ് അനുമതി ലഭിക്കുക. അതിനാലാണ് ഗവര്‍ണര്‍ വിമാനത്താവളത്തില്‍ എത്തിയതും വിമാനത്തില്‍ കയറിയിരുന്നതും. അപ്പോഴാണ് വിമാന ജോലിക്കാരോട് വിമാനത്തില്‍ നിന്ന്
ഇറങ്ങാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. ഇത്തരമൊരു അവസ്ഥ ഇതാദ്യമാണെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ ചൂണ്ടിക്കാട്ടി. കാര്യമറിഞ്ഞയുടന്‍ ഗവര്‍ണര്‍ ഇറങ്ങി ലോഞ്ചില്‍ പോയി ഇരുന്നു, ഉച്ചയ്ക്കുള്ള യാത്രാവിമാനത്തില്‍ പോകുകയും ചെയ്തു. ഗവര്‍ണറെ അപമാനിക്കുന്ന നടപടിയായെന്നാണ് വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: