Categories: World

നിങ്ങള്‍ക്ക് അഭിമാനിക്കാം; ഇത്രയും ഉയര്‍ന്ന ജനസംഖ്യയുള്ള രാജ്യത്ത് കൊറോണയെ പിടിച്ചു നിര്‍ത്തി; കേന്ദ്ര സര്‍ക്കാരിനെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന

Published by

ന്യൂദല്‍ഹി: കൊറോണ വൈറസ് വ്യാപനം പിടിച്ചു നിര്‍ത്തിയതില്‍ കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന. മികച്ച പ്രവര്‍ത്തനമാണ് സര്‍ക്കാരിന്റേത്. ഉയര്‍ന്ന ജനസംഖ്യയുള്ള രാജ്യമായിരുന്നിട്ട് കൂടി രോഗബാധ രൂക്ഷമാകുന്ന സാഹചര്യമുണ്ടാകാതെ പ്രവര്‍ത്തിച്ച സര്‍ക്കാരിന് അഭിമാനിക്കാമെന്നും ലോകാരോഗ്യ സംഘടനയുടെ ഇന്ത്യന്‍ പ്രതിനിധി ഡോ. റോഡറിക്കോ ഒഫ്രിന്‍ പറഞ്ഞു.  

കഴിഞ്ഞ മൂന്നു വര്‍ഷമായി ഇന്ത്യയില്‍ കൊറോണ വ്യാപനം ക്രമമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ  ജനസംഖ്യ കൂടി കണക്കിലെടുക്കുമ്പോള്‍ സര്‍ക്കാരിന് അഭിമാനിക്കാവുന്ന കാര്യമാണിത്. ഡോ. റോഡറിക്കോ ഒഫ്രിന്‍ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.  

നിലവിലെ ഇന്ത്യിലെ രോഗമുക്തി നിരക്ക് 97.26 ശതമാനമാണ്.  ലോകത്തിലെ ഏറ്റവുമുയര്‍ന്ന രോഗമുക്തി നിരക്കാണിത്. ഇതുവരെ 1,05,73,372 പേരാണ രാജ്യത്ത് രോഗമുക്തി നേടിയത്. രോഗമുക്തരുടെയും ആക്ടീവ് കേസുകളുടേയും എണ്ണം തമ്മിലുള്ള വ്യത്യാസം 1,04,30,810 ആണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക