ന്യൂദല്‍ഹി: കൊറോണ വാക്സിന് ഇന്ത്യയോട് ആവശ്യപ്പെട്ട് കാനഡ. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ നരേന്ദ്രമോദിയെ നേരിട്ട് ഫോണില്‍ ബന്ധപ്പെട്ടാണ് സഹായം അഭ്യര്‍ത്ഥിച്ചത്. പത്ത് ലക്ഷം വാക്സിനാണ് കാനഡ അടിയന്തിരമായി ആവശ്യപ്പെട്ടിരിക്കുന്നത്.
കാനഡയുടെ ആവശ്യത്തോട് അനുകൂല നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. വാക്സിന് ലഭ്യമാക്കാന്‍ പരമാവധി ശ്രമിക്കാമെന്ന് ജസ്റ്റിന് ട്രൂഡോയ്ക്ക് ഉറപ്പു നല്‍കിയതായി മോദി ട്വീറ്റ് ചെയ്തു. സിറം ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മിക്കുന്ന വാക്സിന് വാങ്ങാനാണ് കാനഡ ശ്രമിക്കുന്നത്. ഇതിന് ഭാരത സര്‍ക്കാരിന്റെ അനുവാദം ആവശ്യമാണ് എന്നിരിക്കെയാണ് കനേഡിന്‍ പ്രധാനമന്ത്രി നേരിട്ട് നരേന്ദ്രമോദിയോട് സഹായം അഭ്യര്‍ത്ഥിച്ചത്.
ഇടനിലക്കാര്‍ നേതൃത്വം നല്കുന്ന സമരത്തെ കനേഡിയന്‍ പ്രധാനമന്ത്രി ആദ്യ ഘട്ടത്തില്‍ പിന്തുണച്ചത് ഇരു രാജ്യങ്ങളും കാലങ്ങളായി പുലര്‍ത്തിയിരുന്ന സൗഹൃദ നയതന്ത്ര ബന്ധത്തെ ബാധിച്ചിരുന്നു. രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തില്‍ ഇടപെടരുതെന്ന് ഇന്ത്യ കാനഡയ്ക്ക് മറുപടി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: