തിരുവനന്തപുരം: പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സ് സമരത്തെ പരിഹസിച്ച് വ്യവസായ വകുപ്പു മന്ത്രി ഇപി ജയരാജന്. സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്നത് പ്രഹസനമാണെന്ന് മന്ത്രി പറഞ്ഞു.അവര്‍ നടത്തുന്നത് അഭിനയമാണ്. മണ്ണെണ്ണയും പെട്രോളും കൊണ്ടുനടന്നിട്ടൊന്നും ഒരു കാര്യവുമില്ലെന്നും ജയരാജന് പറഞ്ഞു.
ആരോ പ്രലോഭിച്ചിട്ടാണ് അവര്‍ സമരം ചെയ്യുന്നത്. സമരം ചെയ്യുന്നവരൊന്നും തന്നെ പിഎസ്സി ലിസ്റ്റില്‍ ഉള്ളവരൊന്നുമല്ല. നിയമന കാര്യങ്ങളില്‍ ഒരു ശരിയായ മാനദണ്ഡം അനുസരിച്ചു മാത്രമേ നിയമനം നടത്താന്‍ പാടുള്ളുവെന്നും മന്ത്രി പറഞ്ഞു.
താല്‍ക്കാലിക നിയമനങ്ങളെ ന്യായീകരിച്ച മന്ത്രി ജയരാജന്, താല്‍ക്കാലിക ജീവനക്കാര്‍ വര്‍ഷങ്ങളായി സര്‍ക്കാര്‍ ശമ്പളം വാങ്ങി ജീവിച്ചവരാണെന്നും അവരെ ഇനിയും വഴിയാധാരമാക്കുന്നത് ശരിയല്ലെന്നും പറഞ്ഞു. തൊഴില്‍ രഹിതരായ വിദ്യാസമ്പന്നരാണെന്നും പ്രതികരിച്ചു.
സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്നവര്‍ക്ക് പിന്തുണയുമായി കൂടുതല്‍ സംഘടനകള്‍ ഇന്ന് സമരവേദിയിലെത്തി. യുവമോര്‍ച്ചയും, മഹിളാ മോര്‍ച്ചയും, എബിവിപിയും സെക്രട്ടറിയേറ്റിലേയ്ക്ക് മാര്‍ച്ച് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: