തൃശൂര്‍: പിന്‍വാതില്‍ നിയമനം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ.ബി.ഗോപാലകൃഷ്ണന്. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നടത്തിയ കരാര്‍ നിയമനങ്ങളുള്‍പ്പെടെ എല്ലാ നിയമനങ്ങളെയും കുറിച്ച് സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണം. പിന്‍വാതില്‍ നിയമനം നിയമപരമായി കുറ്റകരമാണെന്നതിനാല്‍ ഇതു സംബന്ധിച്ച് റിട്ട.ജസ്റ്റിസിനെ കൊണ്ട് ജുഡീഷ്യല്‍ അന്വേഷണം നടത്തണം.
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നും ഗോപാലകൃഷ്ണന് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ 250ഓളം പബ്ലിക് സെക്ടര്‍ അണ്ടര്‍ടേക്കിങ് (പിഎസ്യു) സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിടണം. ഇക്കാര്യം തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താന്‍ എല്‍ഡിഎഫും യുഡിഎഫും തയ്യാറുണ്ടോയെന്ന് ഗോപാലകൃഷ്ണന് ചോദിച്ചു.
പിഎസ്യു നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ടാല്‍ അഞ്ചു ലക്ഷത്തിലേറെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കുമെന്ന് ഗോപാലകൃഷ്ണന് ചൂണ്ടിക്കാട്ടി. ജോലിക്ക് വേണ്ടി യുവജനങ്ങള്‍ തെരുവില്‍ സമരം നടത്തുമ്പോള്‍ സാംസ്കാരിക നായകര്‍ക്ക് രാഷ്ട്രീയ കൊവിഡ് ബാധിച്ചിരിക്കുകയാണ്. എകെജി സെന്ററില്‍ നിന്ന് മാസപ്പടി വരിക്കാരായി മാറിയ അവരെല്ലാം ബധിരരും മൂകരും അന്ധരുമാണിപ്പോള്.
എകെജി സെന്ററില്‍ നിന്നുള്ള ഭിക്ഷാംദേഹികളായി മാറിയ സാംസ്കാരിക നായകര്‍ സാംസ്കാരിക കേരളത്തിന് അപമാനമാണ്. പാലക്കാട്ട് നരബലി നടന്നപ്പോള്‍ മിണ്ടാതെ അതിന് കുടപിടിച്ചു. കര്‍ഷക സമരത്തിന് പിന്തുണയുമായി പോയവര്‍ റാങ്ക് ഹോള്‍ഡേഴ്സിന്റെ തിരുവനന്തപുരത്തെ സമരം കാണുകയോ പ്രതികരിക്കുകയോ ചെയ്യുന്നില്ല. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ അനീഷ്കുമാറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: