ചടയമംഗലം: ചടയമംഗലം ജടായുപ്പാറ കോദണ്ഡരാമക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ ചടങ്ങുകള്‍ നാളെ ആരംഭിക്കും. 17നാണ് പുനഃപ്രതിഷ്ഠ. രാവിലെ 9.35നകം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമ മഠാധിപതി ബ്രഹ്മപാദാനന്ദ സരസ്വതിയും തന്ത്രി സതീശന് ഭട്ടതിരിയും ചേര്‍ന്ന് പ്രതിഷ്ഠാ ചടങ്ങുകള്‍ നിര്‍വ്വഹിക്കും.
അരനൂറ്റാണ്ട് പഴക്കമുള്ള പന്ത്രണ്ടടി ഉയരമുള്ള കോദണ്ഡരാമ വിഗ്രഹം സ്വര്‍ണ്ണം പൊതിഞ്ഞ് സമര്‍പ്പിച്ചിരുന്നു. ഇത് നിലനിര്‍ത്തിയാണ് പുതിയ പഞ്ചലോഹ പൂജാവിഗ്രഹം പ്രതിഷ്ഠിക്കുന്നത്. മുഖ്യ ശ്രീകോവിലിനെ കൂടാതെ ഹനുമാന്, സീതാ, ലക്ഷ്മണന്, ജടായു, നീലകണ്ഠഗുരുപാദര്, സത്യാനന്ദ സരസ്വതി സ്വാമി തുടങ്ങിയവര്‍ക്കും ഉപദേവാലയങ്ങളുണ്ട്.
സമുദ്രനിരപ്പില്‍ നിന്ന് ആയിരമടി ഉയരത്തിലുള്ള ക്ഷേത്രം വളരെ സമയമെടുത്താണ് നിര്‍മ്മിച്ചിട്ടുള്ളത്. കൂറ്റന്‍പാറയില്‍ നിര്‍മിച്ചിട്ടുള്ള ക്ഷേത്രം ശില്പചാരുതയാലും അതിമനോഹരമാണ്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണ് പുനപ്രതിഷ്ഠാ ചടങ്ങുകളെന്ന് ക്ഷേത്രം രക്ഷാധികാരി കുമ്മനം രാജശേഖരന്, പ്രസിഡന്റ് ജയകുമാര്‍, സെക്രട്ടറി കൃഷ്ണകുമാര്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: