മോഹന കണ്ണന്
കവീന്ദ്ര പരമാനന്ദ് ആഗ്രയില്‍നിന്നും പോകുന്ന സമയത്ത് ശിവാജി തന്റെ കൈയിലുണ്ടായിരുന്ന അമൂല്യവസ്തുക്കള്‍ മുത്തുകളും രത്നങ്ങളും ആനകളെയും കുതിരകളെയും ദാനമായി നല്കി. പുണ്യം നേടി ആരോഗ്യലാഭത്തിനായിക്കൊണ്ട്.
ഏറെ ദിവസങ്ങളിങ്ങനെ കൊട്ടകളുടെ വരവ് പോക്ക് അനുവര്‍ത്തിച്ചുകൊണ്ടിരുന്നു. കൊട്ടകളില്‍ മധുരപലഹാരങ്ങളല്ലാതെ മറ്റൊന്നുമില്ലെന്ന് കാവല്‍ക്കാര്‍ക്ക് ബോധ്യപ്പെട്ടു.
ശിവാജിയുടെ ആരോഗ്യവും കുറച്ചു മെച്ചപ്പെട്ടു. എന്നാല്‍ അദ്ദേഹത്തിന്റെ തലേലെഴുത്ത് എന്നല്ലേ പറയേണ്ടതുള്ളൂ, രാജേ വീണ്ടും രോഗപീഡിതനായി. പ്രമുഖരായ വൈദ്യന്മാര് വന്നു ഉപചാരങ്ങള്‍ പലതും ചെയ്തു. നീരാജി പന്ത്, ദത്താജി പന്ത് പല കാര്യങ്ങള്‍ക്കായി പുറത്തേക്കും തിരിച്ചും വന്നുപോയ്ക്കൊണ്ടിരുന്നു.
അവസാനം ഒരു ദിവസം അവര്‍ പല കാര്യങ്ങള്‍ക്കായി പുറത്തുപോയി. എന്നാല്‍ തിരിച്ചുവന്നില്ല. എല്ലാവരും എവിടേക്കോ അപ്രത്യക്ഷരായി. രണ്ട് ദിവസം കഴിഞ്ഞു. 1666 ആഗസ്റ്റ് 16 ന്റെ സൂര്യനുദിച്ചു. ശിവാജി അഖണ്ഡമായി ഭവാനീസ്മരണത്തിലേര്പ്പെട്ടിരിക്കയാണ്. ഹുസേന്ഖാന്റെ ഭവനനിര്‍മാണം പൂര്‍ത്തിയായി. 18-ാം തീയതി യമപുരിയില്‍ ശിവാജിയെ എത്തിക്കാനായിരുന്നു ഔറംഗസേബിന്റെ തീരുമാനം. 17-ാം തീയതി ഹിന്ദുരാഷ്ട്രത്തിന്റെ, സ്വരാജ്യത്തിന്റെ ജീവന്മരണ പോരാട്ടത്തിന്റെ നിര്‍ണായക ദിവസമായിരുന്നു.
മദാരിമേത്തരെന്ന ബാലന് ശിവാജിയുടെ കാല് തിരുമ്മിക്കൊണ്ടിരിക്കയായിരുന്നു. ഒന്‍പത് വയസ്സുകാരനായ സംഭാജി വളരെയധികം ജാഗരൂകനായി പെരുമാറുന്നുണ്ടായിരുന്നു. ശിവാജിയുടെ മകനല്ലെ അവന്! ഉച്ചയായി പോളാദഖാന്‍ വന്നു ശിവാജിയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ചു. ഏതാനും മണിക്കൂര്‍ മാത്രം ശിവാജി ജീവിക്കുമായിരിക്കും എന്നു തോന്നി. ചുറ്റുമിരുന്നവര് അന്തിമ നിമിഷങ്ങളെണ്ണുന്നതുപോലെ ദുഃഖത്തിലാണ്ടിരിക്കുകയാണ്. താമസിയാതെ ശിവാജി മരിക്കുമെന്ന് നിശ്ചയിച്ച് ഖാന് തിരിച്ചുപോയി.
എന്നത്തെപോലെ അന്നും കൊട്ടകള്‍ വന്നു. കട്ടിലില്‍ രോഗബാധിതനായി കിടന്ന രാജേ പെട്ടെന്നെഴുന്നേറ്റ് കൊട്ടയില്‍ കയറിക്കിടന്നു. മറ്റൊന്നില്‍ സംഭാജിയും. അത്യധികം മാനസിക സമ്മര്‍ദ്ദത്തിന്റെ അവസരമായിരുന്നു അത്. ആരുടെയെങ്കിലും ദൃഷ്ടിയില്‍പ്പെട്ടാല്‍…?
ശിവാജി ധരിച്ചിരുന്ന വജ്രമോതിരം ഊരി ഹിരോജി ഫര്‍ജിന്റെ വിരലിലിട്ടു. കൊട്ടകളില്‍ മധുരപലഹാരങ്ങള്‍ നിറച്ചു. കൊട്ടകളുടെ മൂടി അടച്ചു. എല്ലാം മിനിറ്റുകള്‍ വെച്ചു നടന്നു. ഇനിയങ്ങോട്ടെല്ലാം ഭവാനിയുടെ കരങ്ങളിലാണ്.
പെട്ടെന്ന് ശിവാജിയുടെ സ്ഥാനത്ത് ഹിരോജി കട്ടിലില്‍ പുതച്ചുകിടന്നു. മോതിരമിട്ട കൈ പുറത്തിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: