ചെന്നൈ: ജയലളതിയുടെ തോഴി ശശികലയ്ക്കും അവരുടെ മരുമകന് ടിടിവി ദിനകരനും എഐഎഡിഎംകെയില്‍ സ്ഥാനമുണ്ടാവില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി പളനിസ്വാമി.
എഐഎഡിഎംകെ ഒരിയ്ക്കലും ഇവര്‍ക്ക് മുന്നില്‍ തലകുനിയ്ക്കുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നും ബുധനാഴ്ച നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിനിടയില്‍ മുഖ്യമന്ത്രി പളനിസ്വാമി വ്യക്തമാക്കി. ഇപിഎസ് ഒപിഎസ് പക്ഷം ലയിച്ചതിനെ തുടര്‍ന്ന് ശശികലയെയും ദിനകരനെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. കഴിഞ്ഞ ദിവസം ശശികലയുടെ രണ്ട് ഫ്ലാറ്റുകള്‍ കൂടി സര്‍ക്കാര്‍ കണ്ടുകെട്ടിയിരുന്നു.
എഐഎഡിഎംകെയെ കയ്യടക്കാന്‍ ഒരു പദ്ധതി നടക്കുന്നുണ്ട്. എന്തുവിലകൊടുത്തും ഇത് തടയണമെന്ന് അദ്ദേഹം അണികളോട് ആഹ്വാനം ചെയ്തു. 2017ല്‍ എഎംഎംകെ ജനറല്‍ സെക്രട്ടറി ദിനകരന് പാര്‍ട്ടിയെ പിളര്‍ത്താന്‍ ശ്രമിച്ചിരുന്നു. ഒരിയ്ക്കലും പാര്‍ട്ടി പ്രവര്‍ത്തകര്‍ ദിനകരനെ സ്വീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം ശശികലയ്ക്ക് വന്‍ സ്വീകരണങ്ങളാണ് ലഭിക്കുന്നത്. ഇതിനിടെ സഹകരണത്തിന്റെ സാധ്യതതേടി നടന് വിജയകാന്ത് ശശികലയുമായി കൂടിക്കാഴ്ച നടത്തി. തല്ക്കാലം ഏറ്റുമുട്ടലിന്റെ പാതയൊരുക്കാതെ ക്രമേണ എഐഎഡിഎംകെ പിടിച്ചെടുക്കാനാണ് ശശികലയുടെ നീക്കമെന്നറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: