തിരുവനന്തപുരം: സിനിമ മേഘലയില്‍ ജിഹാദി പ്രവര്‍ത്തനങ്ങളുണ്ടെന്ന് സംവിധായകന് രാജസേനന്. മുന്‍കാലഘട്ടങ്ങളില്‍ സിനിമയില്‍ ജാതിമത ചിന്തകളും രാഷ്ട്രീയവുമില്ലായിരുന്നു. കഴിഞ്ഞ പത്തു വര്‍ഷമായി രഹസ്യ അജണ്ട സിനിമകള്‍ എടുക്കുന്ന രീതികള്‍ കടന്നു കൂടിയിട്ടുണ്ട്. മലയാള സിനിമില്‍ മതവും മതതീവ്രവാദ പ്രവര്‍ത്തനം ശക്തമാണ്. രാജസേനന് ജന്മഭൂമിക്ക് അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഹിന്ദു കഥാപാത്രങ്ങള്‍ സൃഷ്ടിച്ച്, അവരെകൊണ്ട് മോശമായ പ്രവര്‍ത്തികള്‍ ചെയ്പ്പിക്കുന്ന പ്രവണതകളാണ് മലയാള സിനിമയില്‍ കണ്ടുവരുന്നത്. സ്വതന്ത്ര ചിന്തയുള്ളവരാണ് കേരള സമൂഹം. അതിനാല്‍, മലയാളി ആഗ്രഹിക്കുന്നത് മതം കുത്തിനിറച്ചുള്ള സിനിമകളല്ലെന്നും രാജസേനന് പറഞ്ഞു. വിദ്യാസമ്പന്നരായ മലയാളി സമൂഹത്തില്‍ വേര്ത്തിരിവുണ്ടാക്കാനാണ് ആധുനിക സിനിമകളില്‍ പലതും സൃഷ്ടിക്കപ്പെടുന്നതെന്ന് തോന്നാമെന്നും രാജസേനന് പറഞ്ഞു. ജനകീയമായ ഒരു കലയെ മതപ്രചരണം നടത്തുന്നതിനായി ഉപയോഗിക്കുന്ന രീതി മലയാള സിനിമയില്‍ അടുത്തിടെ കാണുന്നുണ്ട്.
ഇന്ത്യന്‍ സിനിമയെ വിലയിരുത്തുമ്പോള്‍ ബംഗാളിലും കേരളത്തിലും നിര്‍മ്മിക്കപ്പെടുന്ന സിനിമകളും കലാപരമായി വളരെ മികച്ചതാണെന്നാണ് നിരീക്ഷകര്‍ അഭിപ്രായപെടുന്നത്. അങ്ങനെയുള്ള ഒരു മേഘലയില്‍ നിന്ന് ചില മത വിഭാഗങ്ങളെ പ്രീണിപ്പിക്കുന്ന സിനിമകള്‍ എനിക്ക് വിഷമം ഉണ്ടാക്കിയെന്നും രാജസേനന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: