ന്യൂദല്‍ഹി: ജമ്മു കാശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി എടുത്തുകളഞ്ഞത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പീപ്പീള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി(പിഡിപി) ചെയര്മാന് മെഹ്ബൂബ മുഫ്തി വിമര്‍ശനം തുടരുന്നതിനിടെ, കേന്ദ്രസര്‍ക്കാര്‍ ജമ്മു കാശ്മീരില്‍ നടപ്പാക്കിയ പദ്ധതികളുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് പാര്‍ട്ടിയുടെ രാജ്യസഭാ എംപി മിര്‍ മുഹമ്മദ് ഫയസ്. അടുത്തായാഴ്ച കലാവാധി അവസാനിക്കാനിരിക്കെ, രാജ്യസഭയില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തിലായിരുന്നു സര്‍ക്കാര്‍ പദ്ധതികളെ പ്രകീര്‍ത്തിച്ചത്.
എപ്പോഴൊക്കെ സഹായം ചോദിച്ചിട്ടുണ്ടോ അപ്പോഴെല്ലാം ബിജെപി സര്‍ക്കാരിലെ മന്ത്രിമാര്‍ ജമ്മു കാശ്മീരിന് പിന്തുണ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഞാന്‍ മുന്‍സിപ്പല്‍ സമിതിയുടെ ചെയര്മാന് ആയിരുന്ന സമയത്ത് എല്ലാവര്‍ഷവും അഞ്ചുലക്ഷം രൂപയായിരുന്നു ഫണ്ടായി ലഭിക്കുന്നത്. ഇന്ന് അഞ്ചുകോടി ലഭിക്കുന്നതായി ആളുകള്‍ പറയുന്നു. എന്തൊക്കെ നല്ലത് ചെയ്തിട്ടുണ്ടെങ്കിലും പറയണം. ഗാര്‍ഹിക ഗ്യാസ് സിലിണ്ടറുകളുടെ കാര്യത്തിലും ഇതുതന്നെ. സ്ത്രീകള്‍ കാട്ടില്‍നിന്ന് വിറക് കൊണ്ടുവരുമായിരുന്നു. പക്ഷെ ഇന്ന് അവര്‍ക്ക് ഗ്യാസ് സിലിണ്ടറുകളുണ്ട്’- അദ്ദേഹം പറഞ്ഞു.
പീയുഷ് ഗോയല്‍, അരുണ്‍ ജയ്റ്റ്ലി, ജെ പി നദ്ദ, ജിതേന്ദ്ര സിംഗ് തുടങ്ങിയ നിരവധി കേന്ദ്രമന്ത്രിമാര്‍ എപ്പോഴും കാശ്മീരികളുടെ ആവശ്യങ്ങള്‍ നിറവേറ്റിയിട്ടുണ്ട്. ‘ഞങ്ങള്‍ നേരിട്ട പ്രശ്നം ഏതുതന്നെ ആയാലും അത് മന്ത്രിമാരില്‍നിന്ന് അല്ല, ഉദ്യോഗസ്ഥ സംവിധാനത്തില്‍നിന്ന് ആയിരുന്നു.’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: