ന്യൂദല്‍ഹി : റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലെ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയതില്‍ ഒരാള്‍ കൂടി പിടിയില്‍. കേസിലെ പ്രതിയായി ഇക്ബാല്‍ സിങ് എന്നയാളാണ് അറസ്റ്റിലായത്. ദല്‍ഹി പോലീസ് പ്രത്യേക സെല്‍ നടത്തിയ അന്വേഷണത്തില്‍ പഞ്ചാബിലെ ഹോഷിയാര്‍ പൂരില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.
ചെങ്കോട്ടയിലെ പ്രതിഷേധം അക്രമാസക്തമായതോടെ ഇക്ബാല്‍ സിങ് ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ദല്‍ഹി പോലീസ് 50,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ചെങ്കോട്ടയില്‍ കടന്ന് ഖാലിസ്താന്‍ പതാക ഉയര്‍ത്താന്‍ ആഹ്വാനം ചെയ്തത് ഇക്ബാല്‍ സിങ് ആണെന്നാണ് ദല്‍ഹി പോലീസിന്റെ കണ്ടെത്തല്‍.
ചെങ്കോട്ടയില്‍ നടന്ന സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ധുവിനേയും കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ പ്രതിഷേധ ട്രാക്ടര്‍ റാലിക്കിടെയാണ് സിദ്ധുവിന്റെ നേതൃത്വത്തില്‍ ഒരു സംഘം ചെങ്കോട്ടയില്‍ കടന്ന് സിഖ് പതാക ഉയര്‍ത്തിയത്. ചെങ്കോട്ടയില്‍ അതിക്രമിച്ചു കയറിയ പ്രതിഷേധക്കാര്‍ വന്‍നാശനഷ്ടം വരുത്തുകയും ചെയ്തിരുന്നു. സിദ്ധുവിനെ നിലവില്‍ ഏഴു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. സിദ്ദുവും ലഖ സിദ്ധനയുമാണ് ചെങ്കോട്ടയിലെ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: