അയോധ്യ: രാമക്ഷേത്ര നിര്‍മാണത്തിന് ഉത്തര്‍പ്രദേശ് ഫൈസാബാദിലെ മുസ്ലീങ്ങള്‍ നിധി സമര്‍പ്പിച്ചു. ഭഗവാന്‍ ശ്രീരാമനും രാമക്ഷേത്രവും മുഴുവന്‍ ഭാരതീയരുടേതുമാണെന്നും മുസ്ലീങ്ങളും ക്ഷേത്ര നിര്‍മാണത്തില്‍ പങ്കാളികളാകുമെന്നും മുസ്ലിം രാഷ്‌ട്രീയ മഞ്ച് നേതാവ് ഹാജി സയിദ് അഹമ്മദ് പറഞ്ഞു.
ശ്രീരാമനും അദ്ദേഹത്തിന്റെ ജീവിതം നല്‍കുന്ന സന്ദേശവും വില പിടിച്ചതാണ്. അതുകൊണ്ടുതന്നെ ബാബറും മുഗളന്മാരും ക്ഷേത്രത്തോടു ചെയ്തത് അനീതിയായിരുന്നു. രാമന്‍ ഹിന്ദുസ്ഥാന്റെ അവിഭാജ്യ ഘടകമാണ്, സയിദ് അഹമ്മദ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു വിശദീകരിച്ചു. ഞങ്ങള്‍ ആരും ഇറാഖില്‍ നിന്നോ ഇറാനില്‍ നിന്നോ തുര്‍ക്കിയില്‍ നിന്നോ കുടിയേറിയവരല്ല. രാമന്‍ ഞങ്ങളുടെയും ഇവരുടെയും പൂര്‍വികനാണ്, സയിദ് അഹമ്മദ് കൂട്ടിച്ചേര്‍ത്തു.
ഫൈസാബാദിലെ അയോധ്യ ഭവനില്‍ നടന്ന ചടങ്ങിലാണു മുസ്ലീങ്ങള്‍ ക്ഷേത്ര നിര്‍മാണ നിധി സമര്‍പ്പിച്ചത്. ക്ഷേത്ര നിര്‍മാണത്തില്‍ സഹകരിക്കാന്‍ തയാറാണെന്ന് അവര്‍ വ്യക്തമാക്കി. മുസ്ലീങ്ങള്‍ രാമക്ഷേത്ര നിര്‍മാണത്തിനു നിധി സമര്‍പ്പിച്ചതില്‍ സന്തോഷമുണ്ടെന്നു നിധി സമാഹരണത്തില്‍ പങ്കാളിയായ സയിദ് മുഹമ്മദ് ഇസ്തിയക് മഹിള മഹാ വിദ്യാലയ് ചെയര്‍മാന്‍ ഡോ. സയിദ് ഹാഫിസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: