ആലപ്പുഴ: മലപ്പുറത്ത് കോവിഡ് വ്യാപനം സ്കൂളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യം പരിഗണിച്ച് ജില്ലയില്‍ 15 മുതല്‍ ഒരാഴ്ചത്തേക്ക് വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് അവരുടെ രക്ഷിതാക്കളുടെ അനുമതിയോടെ ആര്‍ടിപിസിആര്‍ പരിശോധന റാന്‍ഡം അടിസ്ഥാനത്തില്‍ നടത്താന്‍ യോഗത്തില്‍ തീരുമാനമായി. നാലു വിദ്യാഭ്യാസ ജില്ലകളിലായി ഇതിന് എട്ടു മൊബൈല്‍ യൂണിറ്റുകള്‍ രൂപവല്‍ക്കരിച്ചു. പരിശോധന നടത്തേണ്ട സ്കൂളുകളുടെ ലിസ്റ്റ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡിഎംഒയ്ക്ക് നല്‍കണം.
കഴിഞ്ഞദിവസം ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ സ്കൂളുകളില്‍ പരിശോധന നടത്തിയിരുന്നു. ഇതുപ്രകാരം ഡെസ്ക്, ബെഞ്ച് എന്നിവ സാനിറ്റൈസ് ചെയ്യുന്നില്ല എന്ന് കണ്ടെത്തി. ജീവനക്കാരുടെ അഭാവം വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഇത് പരിഹരിക്കുന്നതിന് ഡെസ്ക്, ബഞ്ച് എന്നിവ അണുവിമുക്തമാക്കാന്‍ പഞ്ചായത്തുകളെ ചുമതലപ്പെടുത്താന്‍ ജില്ല കളക്ടര്‍ നിര്‍ദ്ദേശിച്ചു.
ട്യൂഷന് ക്ലാസുകളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് സെക്ട്രല്‍ മജിസ്ട്രേറ്റുമാര്‍ക്ക് പ്രത്യേക ചുമതല നല്കി. സ്കൂളുകളില്‍ രക്ഷകര്‍ത്താക്കളുടെ അനുമതിയോടെ മാത്രമേ ആര്‍ടിപിസിആര്‍ പരിശോധന കുട്ടികള്‍ക്ക് നടത്തൂ. എല്ലാ അധ്യാപകര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധന നടത്താനും തീരുമാനിച്ചു.കുട്ടികളില്‍ കോവിഡ് നിയന്ത്രണ അബോധം ഉണ്ടാക്കുന്നതിന് കാമ്പയിന് സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: