കൊച്ചി:ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ‘ഐസിഐസിഐ പ്രു ഗാരന്റീഡ് ഇന്‍കം ഫോര്‍ ടുമാറോ’ (ജിഫ്റ്റ്) എന്ന പേരില്‍ പുതിയ ലക്ഷ്യാധിഷ്ഠിത സമ്പാദ്യ പദ്ധതി അവതരിപ്പിച്ചു. പോളിസി ഉടമകള്‍ക്ക് അവരുടെ ദീര്‍ഘകാല ധനകാര്യ ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്ന വിധത്തില്‍ വരുമാനം ഉറപ്പാക്കുന്നതു മാണ് ഈ പദ്ധതി.
ലക്ഷ്യാധിഷ്ഠിത സേവിംഗ്സ് പദ്ധതിയുടെ മൂന്ന് വകഭേദങ്ങള്‍ കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.പോളിസി ഉടമയുടെ ആവശ്യമനുസരിച്ച് യോജിച്ചത് തെരഞ്ഞെടുക്കാം.
1. വരുമാനം: പോളിസി ഉടമയ്ക്ക് മച്യൂരിറ്റി ആനൂകുല്യങ്ങള്‍ 5, 7 അല്ലെങ്കില്‍ 10 വര്‍ഷത്തില്‍ വരുമാനമായി സ്വീകരിക്കാം.
ഉദാഹരണത്തിന്,കുട്ടിയുടെ വിദ്യാഭ്യാസം ആസൂത്രണം ചെയ്യുന്ന ഉപയോക്താക്കള്‍ ക്ക് ഈ ഓപ്ഷന് അനുയോജ്യമാണ്. പ്രീമിയം, വരുമാന കാലയളവ് എന്നിവ കുട്ടിയുടെ വിദ്യാഭ്യാസ ലക്ഷ്യത്തോട് ഒത്തു ചേര്‍ത്ത് വരുമാനം ലഭ്യമാക്കാന്‍ സഹായിക്കുന്നു.
2. നേരത്തെ വരുമാനം നേടാം: പോളിസിയുടെ രണ്ടാം വര്‍ഷം മുതല്‍ പോളിസി ഉടമയ്ക്ക് വരുമാനംലഭിക്കുന്നതാണ് ഈ വകഭേദത്തിന്റെ പ്രത്യേകത.ഇത് ഗാരന്റീഡ് ആണ്.വരുമാനത്തിനായി പോളിസി കാലാവധി പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കുന്നത് ഇത് ഒഴിവാക്കുന്നു.ഇടപാടുകാര്‍ക്ക് അവരുടെ സമ്പാദ്യം വളര്‍ന്നു കൊണ്ടിരിക്കു മ്പോള്‍ തന്നെ ആനുകൂല്യങ്ങള്‍ സ്വീകരിക്കാന്‍ ഇതു പ്രാപ്തമാക്കുന്നു.
3.സിംഗിള്‍ പേ ലംപ്സം:ഈ വകഭേദത്തില്‍ പോളിസി വാങ്ങുന്ന സമയത്ത് ഒറ്റത്തവണ മാത്രം പ്രീമിയം അടച്ചാല്‍ മതി. ഇതോടൊപ്പം ഗാരന്റീഡ് ലംപ്സം ആനൂകൂല്യം ലഭിക്കാനുള്ള കാലാവധിയും തെരഞ്ഞെടുക്കണം.ചുരുക്കത്തില്‍ ഗാരന്റീഡ് റിട്ടേണിനൊപ്പം ലൈഫ് കവറും ലഭിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: