ന്യൂദല്‍ഹി: യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ കോവിഡ് 19 പൂര്ണ്ണനിയന്ത്രണത്തിലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശിന് കേരളത്തെപ്പോലെ ആരോഗ്യസൂചികാപ്പട്ടികയില് അഭിമാനംകൊള്ളാവുന്ന സ്ഥാനമൊന്നില്ലെന്നോര്ക്കുക.
കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്ത് നിന്നും ഒരൊറ്റ കൊറോണ മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സന്തോഷം പങ്ക് വെച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ ട്വീറ്റ് ചെയ്തു: ‘ കോവിഡ് 19 സംസ്ഥാനത്ത് പൂര്‍ണ്ണനിയന്ത്രണത്തിലായി. കഴിഞ്ഞ 24 മണിക്കൂറില്‍ ഒരു കോവിഡ് മരണം പോലും സംസ്ഥാനം സാക്ഷ്യം വഹിച്ചില്ല. അധികം ജില്ലകളിലും രോഗം ബാധിച്ചവരുടെ എണ്ണം പൂജ്യമായി. കോവിഡ് 19നെ നിയന്ത്രിക്കാന്‍ ടെസ്റ്റുകളും രോഗബാധിതരുടെ സമ്പര്ക്കപ്പട്ടിയെടുക്കലും പ്രധാനമാണ്’.
സമ്പര്‍ക്കപ്പട്ടിക കൃത്യമായി തയ്യാറാക്കിയതും വ്യാപകമായി കോവിഡ് പരിശോധനകള്‍ നടത്തിയതുമാണ് യുപിയുടെ ഈ നേട്ടത്തിന് പിന്നില്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി യോഗി സര്‍ക്കാരിനെ ലോകാരോഗ്യസംഘടനയുടെ ഇന്ത്യ പ്രതിനിധി റൊഡെറികോ ഒഫ്റിന് അഭിനന്ദിച്ചിരുന്നു. ഉത്തര്‍പ്രദേശ് സംസ്ഥാനത്ത് ജോലി ചെയ്യുന്ന 70,000 ആരോഗ്യപ്രവര്ത്തകരിലൂടെയാണ് ഉയര്‍ന്ന ്അപകടസാധ്യതയുള്ള രോഗികളെ കണ്ടെത്തുകയും അവരുടെ സമ്പര്‍ക്കപ്പട്ടിക കൃത്യമായി തയ്യാറാക്കിയിരുന്നതും.
ഉത്തര്‍പ്രദേശില്‍ മാത്രമല്ല, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും കോവിഡ് ദുര്‍ബലപ്പെട്ടുകൊണ്ടിരിക്കുകയാണ്- കേരളത്തിലും മഹാരാഷ്ട്രയിലുമൊഴിച്ച്. കഴിഞ്ഞ 24 മണിക്കൂറില്‍ ആകെ 9,110 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: