കൊച്ചി : വഞ്ചനാ കേസില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതിനു പിന്നാലെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി ബോളീവുഡ് നടി സണ്ണി ലിയോണ്‍. പരിപാടിയില്‍ പങ്കെടുക്കാതിരുന്നത് സംഘാടകരുടെ ഭാഗത്തു നിന്നുള്ള വീഴ്ചയാണ്. തനിക്കെതിരെ ആരോപിക്കുന്ന വഞ്ചനാ കേസ് നിലനില്‍ക്കില്ലെന്നുമാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്.
പരിപാടി നിശ്ചയിച്ച ദിവസത്തില്‍ നിന്നും പലതവണ മാറ്റിവെച്ചു. പിന്നീട് ബഹ്റൈനില്‍ പരിപാടി നടത്താമെന്ന് അറിയിച്ചെങ്കിലും അതും നടന്നില്ല. 2019-ലെ പ്രണയദിനത്തില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയെങ്കിലും കരാര്‍ പ്രകാരം തനിക്ക് തരേണ്ട തുക മുഴുവനായി നല്കാന് സംഘാടകര്‍ തയ്യാറായില്ല. അതുകൊണ്ടാണ് താന്‍ പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്നും ജാമ്യാപേക്ഷയില്‍ സണ്ണി ലിയോണ്‍ പറയുന്നുണ്ട്.
ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ് സണ്ണി ലിയോണ്‍ 29 ലക്ഷം രൂപ കൈപ്പറ്റി വഞ്ചിച്ചെന്നതാണ് പരാതി. പെരുമ്പാവൂര്‍ സ്വദേശിയും പ്രോഗ്രാം കോര്‍ഡിനേറ്ററുമായ ഷിയാസ് ആണ് സണ്ണി ലിയോണിനെതിരേ പരാതി നല്‍കിയത്. വിവിധ ഘട്ടങ്ങളിലായി നടിയുടെ മാനേജര്‍ക്കാണ് പണം വാങ്ങിയെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. ഇതിനെ കുടര്‍ന്ന് കൊച്ചി ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം സണ്ണി ലിയോണിനെ ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: