തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനാ നിരക്കിന് 200 രുപ വര്‍ധിപ്പിച്ചു. നിലവിലെ നിരക്ക് പ്രായോഗികമല്ല. നിരക്ക് ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് സ്വകാര്യ ലാബുകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി 200 രൂപ വര്‍ധിപ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു.
ഇതോടെ 1500 രൂപയായിരുന്ന ആര്‍ടിപിസിആര്‍ ടെസ്റ്റിന് ഇനിമുതല്‍ 1700 ആകും. എന്നാല്‍ ആന്റിജന്‍ ടെസ്റ്റിനുള്ള നിരക്ക് 300 രൂപ തന്നെ തുടരും. സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം ഉയരുന്ന സാഹചര്യത്തില്‍ പരിശോധനകളുടെ എണ്ണം ഉയര്‍ക്കാന്‍ കേന്ദ്ര വിദഗ്ധ സമിതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
അതിനു പിന്നാലെ കോവിഡ് പരിശോധനയുടെ എണ്ണം ഉയര്‍ത്താനും സസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം ആര്‍ടിപിസിആര്‍ ടെസ്റ്റ വ്യാപകമാക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ആദ്യം അറിയിച്ചത്. എന്നാല്‍ ഇത് ചെലവ് കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യ മന്ത്രാലയം തന്നെ രംഗത്ത് എത്തുകയായിരുന്നു.
ഇതോടൊപ്പം സംസ്ഥാനത്തെ വാക്സിന് വിതരണം വേഗത്തില്‍ പൂര്‍ത്തിയാക്കാനും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്കി. പ്രമേഹം, ഹൃദ്രോഗം, തുടങ്ങിയ ജീവിത ശൈലീരോഗങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും വാക്സീന് സ്വീകരിക്കണമെന്ന് ഐസിഎംആറും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: