കോട്ടയം: മാധ്യമപ്രവര്‍ത്തകരോട് അടക്കം പല സന്ദര്‍ഭങ്ങളിലും പരുഷമായി പെരുമാറുന്ന നേതാവാണ് മുഖ്യമന്ത്രി പിണറായി വിജയന്. പിണറായിയുടെ ക്ഷോഭത്തിന്റെ ചൂട് കഴിഞ്ഞ ദിവസം ഒരു വിദ്യാര്‍ഥിനിയും അറിഞ്ഞു. ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവി എന്ന വിഷയത്തെ അടിസ്ഥാനമാക്കി കേരളത്തിലെ വിദ്യാലയങ്ങളിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് വിദ്യാര്‍ത്ഥികളോട് നേരിട്ട് സംവദിക്കുന്ന നവകേരളം യുവകേരളം പരിപാടി പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം എംജി യൂണിവേഴ്സിറ്റിയില്‍ ആയിരുന്നു ആശയസംവാദം നടന്നത്. എന്നാല്‍ ചോദ്യം ഉന്നയിച്ച വിദ്യാര്‍ത്ഥിനിയോട് മുഖ്യമന്ത്രി തന്നെ ക്ഷുഭിതനായ സംഭവത്തിന് ക്യാംപസ് സാക്ഷ്യം വഹിച്ചു.
ചോദ്യം ചോദിച്ച വിദ്യാര്‍ത്ഥിനിയോട് ഇനി ചോദ്യം വേണ്ടെന്ന് പരുക്കന്‍ ശബ്ദത്തില്‍ മുഖ്യമന്ത്രി പറയുകയായിരുന്നു. സംവാദം അവസാനിപ്പിച്ച് നന്ദി പറഞ്ഞതിന് ശേഷം ചോദ്യം ചോദിച്ചതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.
നന്ദി പ്രകടനത്തിന് ശേഷം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് എന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു തുടങ്ങിയപ്പോള്‍, ‘ഇനിയൊരു ചോദ്യമില്ല. ഇനിയൊരു ചോദ്യമില്ല. ഒരു ചോദ്യവുമില്ല. അവസാനിച്ചു. അവസാനിച്ചൂ. ചോദ്യം ഇനിയില്ല.’ ഇങ്ങനെ പറഞ്ഞശേഷം മുഖ്യമന്ത്രി സീറ്റിലേക്ക് മടങ്ങുകയായിരുന്നു. ഇതോടെ, സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം ശക്തമായി. പിണറായി തമ്പ്രാനെന്ന് വിശേഷിപ്പിച്ചാണ് പലരും സംഭവത്തെ വിമര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: