തിരുവനന്തപുരം : സെക്രട്ടറിയേറ്റിന് മുന്നിലെ ഉദ്യോഗാര്‍ത്ഥികളുടെ സമരം പ്രതിപക്ഷം മനപൂര്‍വ്വം കുത്തിപൊത്തി ഇളക്കിവിടുന്ന സമരമാണെന്ന് ധനമന്ത്രി തോമസ് ഐസക്. വിജ്ഞാപനം ചെയ്ത പോസ്റ്റുകളില്‍ മാത്രമേ നിയമനം നല്കാന് സാധിക്കൂ. എല്‍ഡിഎഫ് സര്‍ക്കാരാണ് ഏറ്റവും കൂടുതല്‍ നിയമനം നടത്തിയിട്ടുള്ളതെന്നും തോമസ് ഐസക് അറിയിച്ചു.
സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തി വരുന്ന സമരം പ്രതിപക്ഷം ഇളക്കിവിട്ടതിനെ തുടര്‍ന്നാണ്. ഉദ്യോഗാര്‍ത്ഥികളെ കരുക്കളാക്കുകയാണ്. ഇതാണ് സമരത്തിന് പിന്നിലെന്നും തോമസ് ഐസക് അറിയിച്ചു. പ്രതിഷേധത്തിനിടെ ഉദ്യോഗാര്‍ത്ഥി ലയ പൊട്ടിക്കരഞ്ഞതിനെ സിപിഎം അനുഭാവികള്‍ സോഷ്യല്‍ മീഡിയയിലുടെ പരിഹസിക്കുകയും ചെയ്തിരുന്നു.
അതേസമയം പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരം 14 ദിവസം പിന്നിട്ടശേഷമാണ് അവര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്. രാപ്പകല്‍ അധ്വാനിച്ച് റാങ്ക് ലിസ്റ്റില്‍ ഇടം നേടിയിട്ടും സര്‍ക്കാര്‍ ജോലി ലഭിക്കാത്തതിനെ തുടര്‍ന്നാണ് സമരം നടത്തുന്നതെന്ന് ഉദ്യോഗാര്‍ത്ഥികളും പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: