ആലപ്പുഴ: കേന്ദ്രസര്‍ക്കാര്‍ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ലൈഫ് മിഷന് സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയിലൂടെ ജില്ലയില്‍ ഇതുവരെ 17620 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചപ്പോള്‍ ജില്ലയില്‍ 10 പഞ്ചായത്തുകള്‍ മൂന്നൂറിലധികം വീടുകള്‍ നിര്‍മിച്ച് നല്കി.
ആലപ്പുഴ മുനിസിപ്പാലിറ്റിയില്‍ 2000ലധികം വീടുകളും കായംകുളം, ചേര്‍ത്തല മുനിസിപ്പാലിറ്റികളില്‍ 500ലധികം വീടുകളും പൂര്‍ത്തീകരിച്ചിട്ടുണ്ട്. മണ്ണഞ്ചേരി, പട്ടണക്കാട്, ചേന്നംപള്ളിപ്പുറം, മാരാരിക്കുളം തെക്ക്, ചേര്‍ത്തല തെക്ക്, കഞ്ഞിക്കുഴി, തണ്ണീര്‍മുക്കം, ആര്യാട്, തൃക്കുന്നപ്പുഴ, പാണാവള്ളി എന്നീ തദ്ദേശ സ്ഥാപനങ്ങളില്‍ 300ലധികം വീടുകള്‍ നിര്‍മിച്ചിട്ടുണ്ട്.
കുമാരപുരം, മാരാരിക്കുളം വടക്ക്, വയലാര്‍, മുഹമ്മ, പുറക്കാട്, അരൂര്‍, തുറവൂര്‍, പാലമേല്‍, മുതുകുളം, തൈക്കാട്ടുശ്ശേരി, കോടംതുരുത്ത്, കടക്കരപ്പള്ളി എന്നീ തദ്ദേശ സ്ഥാപനങ്ങളില്‍ 200ലധികം വീടുകളും നിര്‍മിച്ചിട്ടുണ്ട്. 100ലധികം വീടുകള്‍ പൂര്‍ത്തീകരിച്ച 30 തദ്ദേശ സ്ഥാപനങ്ങളും, 50ലധികം വീടുകള്‍ പൂര്‍ത്തീകരിച്ച 19 തദ്ദേശസ്ഥാപനങ്ങളുമാണ് ജില്ലയിലുള്ളത്. 50ല്‍ താഴെ വീടുകള്‍ പൂര്‍ത്തീകരിച്ച നാല് പഞ്ചായത്തുകളാണ് ജില്ലയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: