ബാഴ്സലോണ: സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസി ബാഴ്സലോണയുടെ രക്ഷകനായി. പകരക്കാരനായി കളിത്തിലിറങ്ങി ഒരു ഗോള്‍ അടിക്കുകയും മറ്റൊരു ഗോളിന് വഴിയും ഒരുക്കി മെസി ബാഴ്സയ്ക്ക് വിജയം സമ്മാനിച്ചു. ലാ ലിഗയിലെ ആവേശപ്പോരില്‍ ബാഴ്സ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് റയല്‍ ബെറ്റിസിനെ പരാജയപ്പെടുത്തി.
ബാഴസ ഒരു ഗോളിന് പിന്നിട്ടുനില്‍ക്കുമ്പോഴാണ് മെസി കളിക്കളത്തിലിറങ്ങിയത്. അമ്പത്തിയൊമ്പതാം മിനിറ്റില്‍ മെസി ഗോള്‍ മടക്കി. അറുപത്തിയെട്ടാം മിനിറ്റില്‍ റയല്‍ ബെറ്റിസിന്റെ വിക്ടര്‍ റൂയിസ് സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെ ബാഴ്സ 2-1ന് മുന്നിലെത്തി. എന്നാല്‍ ഏഴു മിനിറ്റുകള്‍ക്കുള്ളില്‍ ബെറ്റിസ് സമനില പിടിച്ചു. സെല്‍ഫ് ഗോള്‍ അടിച്ച വിക്ടര്‍ തന്നെയാണ് ബെറ്റിസിനായി സ്കോര്‍ ചെയ്തത്. ഇതോടെ ഇരു ടീമുകളും ഒപ്പത്തിനൊപ്പം (2-2). കളിയവസാനിക്കാന്‍ മൂന്ന് മിനിറ്റ് ശേഷിക്കെ മെസി ബാഴ്സയുടെ വിജയഗോളിന് വഴിയൊരുക്കി. ട്രിന്കാവോയാണ് ഗോള്‍ അടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: