ചെന്നൈ: ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ മുന്നൂറ് വിക്കറ്റ് തികച്ചു. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ നാലാം ദിനത്തില്‍ ഡാന്‍ ലോറന്‍സിനെ പുറത്താക്കിയാണ് ഇഷാന്ത് മുന്നൂറ് വിക്കറ്റ് തികച്ചത്. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ പേസറും ആറാമത്തെ ഇന്ത്യന്‍ ബൗളറുമാണ്. കപില്‍ദേവ്, സഖീര്‍ ഖാന് എന്നിവരാണ് ഇഷാന്തിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ പേസര്‍മാര്‍.
ലെഗ് സ്പിന്നര്‍ അനില്‍ കുംബ്ലെ (619 വിക്കറ്റ്), കപില്‍ദേവ് (434), ഹര്ഭജന് സിങ് (417), ആര്. അശ്വിന് (382), സഖീര്‍ ഖാന് (311) എന്നിവരാണ് നേരത്തെ മുന്നൂറ് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ ബൗളര്‍മാര്‍. ഏറ്റവും വേഗത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ ബൗളര്‍ ആര്. അശ്വിനാണ്. 54 മത്സരങ്ങളില്‍ ഈ നേട്ടം കൈവരിച്ചു. അനില്‍ കുംബ്ല 66 മത്സരങ്ങളിലും ഹര്ഭജന് 72 മത്സരങ്ങളിലും കപില്‍ദേവ് 83 മത്സരങ്ങളിലും മുന്നൂറ് തികച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: