തിരുവനന്തപുരം:തൊഴിൽ തട്ടിപ്പ് കേസിൽ പിന്‍വാതില്‍ നിയമം നടത്തിയതായി അവകാശപ്പെടുന്ന സരിത. എസ്. നായരുടെ ശബ്ദരേഖ ഒരു ഉദ്യോഗാര്‍ത്ഥി പുറത്തുവിട്ടു.
സ്വകാര്യ ടെലിവിഷന്‍ ചാനലുകളാണ് സരിത എസ് നായരുടേതെന്ന് കരുതുന്ന ശബ്ദരേഖ പുറത്ത് വിട്ടത്. അരുണ്‍ എന്ന ഉദ്യോഗാര്‍ഥിയോട് പിന്‍വാതില്‍ നിയമനക്കാര്യം വിശദീകരിക്കുന്ന വിവരങ്ങളാണ് ശബ്ദരേഖയിലുള്ളത്. സര്‍ക്കാരിന്റെ ആരോഗ്യ കേരളം പദ്ധതിയിൽ നാല് പേർക്ക് ജോലി നൽകിയതായി സംഭാഷണത്തിൽ പറയുന്നു. ഏറെ പണിപ്പെട്ടാണ് ജോലി സംഘടിപ്പിക്കുന്നതെന്നും ഈ പിൻവാതിൽ നിയമത്തില്‍ ഉദ്യോഗസ്ഥർക്കും രാഷ്‌ട്രീയക്കാർക്കും പങ്കുണ്ടെന്നും ശബ്ദരേഖയില്‍ പറയുന്നു.
മൂന്ന് മാസത്തെ പരിശ്രമത്തിനൊടുവിലാണ് നാല് പേർക്ക് ആരോഗ്യ കേരളം പദ്ധതിയിൽ ജോലി സംഘടിപ്പിച്ച് നൽകിയതെന്നും പറയുന്നുണ്ട്. ഒരു ബെവ്കോ ഉദ്യോഗസ്ഥയ്‌ക്കും പങ്കുള്ളതായി പറയുന്നു. ഉദ്യോഗസ്ഥരാണ് ഇത് ചെയ്തു തരുന്നതെന്നും അവർക്ക് യാതൊരു പ്രശ്‌നവും ഉണ്ടാകാതെ നോക്കേണ്ട ചുമതല തനിക്കാണ്. ജോലി കിട്ടുന്ന കുടുംബങ്ങൾ ജോലി കൊടുത്ത പാർട്ടിക്ക് വേണ്ടിയായിരിക്കണം പ്രവർത്തിക്കേണ്ടതെന്നും പറയുന്നുണ്ട്. നിയമനം കഴിഞ്ഞ ശേഷം അവസാനം മാത്രമേ താന്‍ പണം വാങ്ങുകയുള്ളൂവെന്നും സരിത പറയുന്നതായി ശബ്ദരേഖയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: