Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ വകുപ്പുകളില്‍ നെട്ടോട്ടം; പി.എസ്.സിയെ നോക്കുകുത്തിയാക്കി പിണറായി സര്‍ക്കാര്‍; പിന്‍വാതില്‍ നിയമനങ്ങളുടെ പെരുമഴ

കില, മത്സ്യഫെഡ്, സി-ഡിറ്റ്, ചലച്ചിത്ര അക്കാദമി, കിഫ്ബി, കേരള ബാങ്ക് ഒടുവില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലും പിന്‍വാതില്‍ നിയമനം. വകുപ്പ് മേധാവിമാര്‍ കണക്കുകള്‍ നല്‍കുന്ന ക്രമത്തില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുമ്പ് മറ്റ് സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ താത്കാലികക്കാരെ സ്ഥിരമാക്കും. വിജ്ഞാപനം വന്നാലും മുന്‍ തീയതി വച്ച് ഉത്തരവ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

അജി ബുധനൂര്‍ by അജി ബുധനൂര്‍
Feb 8, 2021, 09:59 pm IST
in Kerala

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരും മുമ്പ് ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ വകുപ്പുകളില്‍ നെട്ടോട്ടം. പിഎസ്‌സി പരീക്ഷ എഴുതിയവരെ നോക്കുകുത്തിയാക്കി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പിന്‍വാതില്‍ നിയമനങ്ങളുടെ പെരുമഴ.  സിപിഎം മന്ത്രിമാരുടെ വകുപ്പുകളില്‍ പാര്‍ട്ടിക്കാരായ താത്കാലിക ജീവനക്കാര്‍ക്ക് അടിയന്തരമായി സ്ഥിര നിയമനം നല്‍കാനാണ് നിര്‍ദേശം. വകുപ്പ് മേധാവികള്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് മന്ത്രിമാര്‍ക്ക് നല്‍കണം. ഇത് പാര്‍ട്ടി പരിശോധിച്ച ശേഷം നിയമനം നടത്തും. മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ വനിതാ വികസന കോര്‍പ്പറേഷനില്‍ വരെ നിയമനങ്ങള്‍ തകൃതി. ഉദ്യോഗാര്‍ഥികളുടെ കണ്ണില്‍ പൊടിയിടാന്‍ ആരോഗ്യ വകുപ്പില്‍ ഏതാനും പുതിയ തസ്തികകള്‍ സൃഷ്ടിച്ച ശേഷം അതിന് ആനുപാതികമായി താത്കാലികക്കാരെ സ്ഥിരമാക്കുന്നു. താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് സുപ്രീംകോടതി ഉത്തരവിന് വിപരീതമാണ്.  

കില, മത്സ്യഫെഡ്, സി-ഡിറ്റ്, ചലച്ചിത്ര അക്കാദമി, കിഫ്ബി, കേരള ബാങ്ക് ഒടുവില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലും പിന്‍വാതില്‍ നിയമനം. വകുപ്പ് മേധാവിമാര്‍ കണക്കുകള്‍ നല്‍കുന്ന ക്രമത്തില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുമ്പ് മറ്റ് സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ താത്കാലികക്കാരെ സ്ഥിരമാക്കും. വിജ്ഞാപനം വന്നാലും മുന്‍ തീയതി വച്ച് ഉത്തരവ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. കരാര്‍ നിയമനം സ്ഥിരമാക്കുന്നതില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് മറ്റ് വകുപ്പുകള്‍ക്ക് ‘മാതൃക’ കാട്ടുന്നുണ്ട്. മുഖ്യമന്ത്രിയുടെ സമൂഹമാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നവരെ സ്ഥിരപ്പെടുത്താനാണ് ഒടുവിലത്തെ നീക്കം.    

കിഫ്ബിയില്‍ സര്‍ക്കാര്‍ ജീവനക്കാരെ കൂടാതെ സാങ്കേതിക വിഭാഗത്തില്‍ കരാര്‍ നിയമനങ്ങള്‍ നടത്തി. ഇവര്‍ ധനവകുപ്പിനു കീഴില്‍ ക്രമേണ സര്‍ക്കാര്‍ സര്‍വീസിലാകും. സി-ഡിറ്റിലും കിലയിലും സ്ഥിരമാക്കല്‍ നടക്കുന്നു. മത്സ്യഫെഡില്‍ കരാറുകാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് എംഡി സര്‍ക്കാരിനു ഫയല്‍ നല്‍കി. കേരള ബാങ്ക് രൂപീകരണ സമയത്ത് എല്ലാ താത്കാലിക ജീവനക്കാരെയും നിയമിക്കുമെന്ന് സഹകരണ മന്ത്രി വാഗ്ദാനം നല്‍കിയിരുന്നു. ഇതില്‍ കൂടുതലും കളക്ഷന്‍ ഏജന്റുമാരാണ്. കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും പ്രവര്‍ത്തകരാണ് അധികവും. ദിവസ വേതന അടിസ്ഥാനത്തിലും കരാര്‍ അടിസ്ഥാനത്തിലും ജോലി ചെയ്ത 1200ല്‍ അധികം പേരെ സ്ഥിരപ്പെടുത്തും. ഇതില്‍ സെക്യൂരിറ്റി ജീവനക്കാരായി ജോലി ചെയ്തത്  ലേബര്‍ സപ്ലൈ ഓഫീസില്‍ നിന്ന് വന്നവരായിരുന്നു.  ഇവരില്‍ സിപിഎമ്മുകാരല്ലാത്തവരെ ഒഴിവാക്കി. ഡിവൈഎഫ്‌ഐക്കാര്‍ ഈ വിഭാഗത്തില്‍ സ്ഥാനം പിടിച്ചു.  

പെന്‍ഷന്‍ ലഭിക്കാന്‍  പേഴ്‌സണല്‍ സ്റ്റാഫാകാം

മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫില്‍ ഇടം പിടിച്ചാല്‍ ജീവിതാവസാനം വരെ പെന്‍ഷന്‍ ലഭിക്കും. കുറഞ്ഞത് രണ്ടു വര്‍ഷം ജോലി ചെയ്തിരിക്കണം. ഇതിലുമുണ്ട് ചെപ്പടിവിദ്യ. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫായി ആദ്യം നിയമിക്കുന്നവരെ രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ പിരിച്ചുവിടും. ഇതോടെ ഇക്കൂട്ടര്‍ക്ക് പെന്‍ഷന്‍ ഉറപ്പായി.  

അടുത്ത സംഘത്തെ വീണ്ടും നിയമിക്കും. സര്‍ക്കാരിന്റെ കാലാവധി കഴിയുമ്പോള്‍ അവര്‍ക്കും ലഭിക്കും പെന്‍ഷന്‍. കുറഞ്ഞത് 1,100 പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇത്തരത്തില്‍ പെന്‍ഷന്‍ ലഭിക്കും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചട്ടം ഭേദഗതി ചെയ്ത് ഏഴ് പേരെക്കൂടി നിയമിച്ച് പെന്‍ഷന്‍ ലഭിക്കാനുള്ള നടപടിക്രമങ്ങളിലേക്ക് കടന്നു. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി മുതല്‍ ഡ്രൈവര്‍ വരെ ഇതില്‍ പെടുന്നു.  

Tags: Pinarayi Vijayanപിഎസ് സി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ചര്‍ച്ച വികസന മുരടിപ്പ്

പുതിയ വാര്‍ത്തകള്‍

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

മണലൂരിൽ ബിജെപി പ്രവർത്തകന് നേരെ കോൺഗ്രസ് ആക്രമണം; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.