കോട്ടയം: ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്രട്രസ്റ്റിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ മഹാസമ്പര്‍ക്കയജ്ഞം നടത്തി. 1100 സ്ഥലങ്ങളില്‍ സമ്പര്‍ക്കയജ്ഞം നടന്നു. സംന്യാസി ശ്രേഷ്ഠരും വിവിധ ഹൈന്ദവ സംഘടനാ നേതാക്കളും ട്രസ്റ്റ് അംഗങ്ങളും സംഘവിവിധക്ഷേത്ര സംഘടനാ പ്രവര്‍ത്തകരും യജ്ഞത്തില്‍ പങ്കാളികളായി.
ജില്ലയില്‍ നടന്ന പരിപാടികള്‍ക്ക് തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് സംസ്ഥാന രക്ഷാധികാരി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, സ്വാമി വിജയബോധാനന്ദ തീര്‍ത്ഥപാദര്‍, സംസ്ഥാന നിധി പ്രമുഖ് വി. മോഹന്‍, ട്രസ്റ്റ് ജില്ലാ രക്ഷാധികാരി എം.എസ്. പദ്മനാഭന്, പ്രസിഡന്റ് ആര്. ഹേമന്ത് കുമാര്‍, സെക്രട്ടറി ഡി. ശശികുമാര്‍, ആര്‍എസ്എസ് വിഭാഗ് സംഘചാലക് പി.പി. ഗോപി, വിഭാഗ് പ്രചാരക് കെ.വി. രാജീവ്, സത്സംഗപ്രമുഖ് കെ.എസ്. ഓമനക്കുട്ടന്, അയ്യപ്പസേവാസമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജ്, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്, വിഎച്ച്പി ജില്ലാ പ്രസിഡന്റ് ജി.കെ. ഉണ്ണികൃഷ്ണന്, സെക്രട്ടറി ജി. ശ്രീകുമാര്‍, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് നട്ടാശേരി, സേവാഭാരതി ജില്ലാ പ്രസിഡന്റ് ഡി. പ്രസാദ്, ജില്ലാ സംയോജകന്മാരായ രതീഷ് എരുമേലി, പി.ഡി. ബാലകൃഷ്ണന്, എം.ആര്. അജിത്കുമാര്‍, എന്‍. ശ്രീജിത്ത്, എസ്. ഹരികുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: