പിലാത്തറ: ദക്ഷിണ കൊറിയന്‍ ആയോധന കലയായ തൈയ്കോണ്ഡോയുടെ ശക്തനായ മലയാളി സാന്നിദ്ധ്യമായി വേണുഗോപാല്‍ കൈപ്രത്ത്. കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷക്കാലത്തോളമായി തൈക്വാണ്ടോ പ്രചാരകനായും, പരിശീലകനായും പ്രവര്‍ത്തിക്കുന്ന ഈ പയ്യന്നൂര്‍ കുഞ്ഞിമംഗലം സ്വദേശി, ഇപ്പോള്‍ ഇന്ത്യയില്‍ തന്നെ വളരെ അപൂര്‍വ്വമായ സിക്സ്ത് ഡാന്‍ ബ്ലാക് ബെല്‍റ്റ് എന്ന അപൂര്‍വ്വ ബഹുമതി കൂടി നേടിയിരിക്കുകയാണ്.
കേരളത്തില്‍ പ്രത്യേകിച്ച് ഉത്തര മലബാറില്‍ തൈക്വാണ്ടോ പരിശീലന രംഗത്ത് തന്‍േറതായ മുഖമുദ്ര പതിപ്പിച്ച വേണുഗോപാല്‍ കെപ്രത്ത്. വളരെ ചെറുപ്പത്തില്‍ തന്നെ ആയോധന കലകളില്‍ ആകൃഷ്ടനായ വേണുഗോപാല്‍ 1984 ല്‍ തലശ്ശേരി പൊന്യം എംകെജി കളരി സംഘത്തില്‍ ചേര്‍ന്ന് കളരിപഠിച്ചു കൊണ്ടാണ് ഈ രംഗത്തേക്ക് കടന്നു വന്നത്. പിന്നീട് തലശ്ശേരിയിലെ താമസം മതിയാക്കി പയ്യന്നൂരിലെത്തിയപ്പോഴും ആയോധനകല പഠിക്കാനുള്ള ആഗ്രഹം പയ്യന്നൂര്‍ ബോയ്സ് ഹൈസ്കുളില് നടക്കുന്ന ക്ലാസിലെത്തിച്ചു.
കരാട്ടെയോട് ഏറെ സാദൃശ്യം പുലര്‍ത്തുന്ന കൊറിയല്‍ ആയോധനകലയായ തൈയ്കോണ്‍ഡോ ആയിരുന്നു അവിടെ പരിശീലിച്ചത്. കൈ കൊണ്ടും കാല് കൊണ്ടും ബുദ്ധിശക്തിയുപയോഗിച്ചു എതിരാളിയെ കീഴ്പെടുത്തുന്ന തന്ത്രമാണ് തൈയ്കോണ്‍ഡോ. കഠിനമായ പരിശീലനം തന്നെയാണ് ഈ ആയോധനകലയിലെ പ്രത്യേകത. പ്രാഥമിക പരിശീലനം നേടിയാല്‍ ഫസ്റ്റ് ഡാന്‍ ബഹുമതി ലഭിക്കും. തുടര്‍ന്ന് ഒരു വര്‍ഷത്തെ പരിശീലനത്തിന് ശേഷമേ സെക്കന്റ് ഡാന്‍ ലഭിക്കു.തുടര്‍ന്ന് രണ്ട് വര്‍ഷത്തെ പരിശീലനത്തിന് ശേഷം തേര്‍ഡ് ഡാനും മൂന്ന് വര്‍ഷത്തെ പരിശീലനത്തിന് ശേഷം ഫോര്‍ത്ത് ഡാനും ലഭിക്കും. ഇങ്ങിനെ നിരവധി വര്‍ഷത്തെ പരിശീലനത്തിന് ശേഷമാണ് പരമോന്നത ബഹുമതിയായ നൈന്‍ ത് ഡാന്‍ ബ്ലാക് ബെല്‍റ്റ് ലഭിക്കുന്നത്. മുപ്പത് വര്‍ഷത്തോളമായി നിരന്തര പരിശീലനത്തോടെ വേണുഗോപാലന്‍ ഇപ്പോള്‍ സിക്സ് ത്ത് ഡാന്‍ ബഹുമതി നേടിയ ഇന്ത്യയിലെ അപൂര്‍വ്വം വ്യക്തികളിലൊരാളായി.
1986 ല്‍ പയ്യന്നൂര്‍ ബോയ്സ് ഹൈസ്കൂളില്‍ അദ്ദേഹം പരിശീലന ക്ലാസ് ആരംഭിക്കുമ്പോള്‍ തൈക്വാണ്ടോ എന്ന വിശ്വവിഖ്യാതമായ മാര്‍ഷല്‍ ആര്‍ട്ടിനെ ക്കുറിച്ച് കേരളീയര്‍ക്ക് കേട്ടറിവ് പോലുമില്ലായിരുന്നു. തുടര്‍ന്ന് ബോയ്സ് ഹൈസ്കൂളില്‍ നിന്നും ഇദ്ദേഹം പരിശീലനക്കളരി തന്റെ സ്വന്തം വീട്ടിലെ താല്‍ക്കാലിക ഷെഡിലേക്ക് മാറ്റി. നാട്ടുകാരും, പരിസര വാസികളും പുതിയ ആയോധന കലയില്‍ ആകൃഷ്ടരായതോടു കൂടി പ്രദേശത്ത് തൈക്വാണ്ടോ യുടെ പ്രചരണത്തിന് വേഗതയും, വിശ്വാസ്യതയും വര്‍ദ്ധിച്ചു. അയല്‍ ജില്ലകളില്‍ നിന്നു പോലും അഭ്യാസ പരിശീലനത്തിനായി ശിഷ്യന്മാര് ഇദ്ദേഹത്തെ തേടിയെത്തി.
ഒട്ടനവധി ശിഷ്യ ഗണങ്ങളാല്‍ സമ്പന്നനായ അദ്ദേഹം പിന്നീട് നാട്ടുകാരുടെ പ്രിയപ്പെട്ട വേണു മാഷായി. 1989 ല്‍ കെഎസ്ഇബിയില്‍ ജോലി ലഭിച്ചെങ്കിലും േൈതക്വാണ്ടോ പരിശീലനത്തിനായി ഒഴിവു സമയങ്ങള്‍ കണ്ടെത്തിയിരുന്നു. 1991 ല്‍ തിരുവനന്തപുരത്ത് നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ഇദ്ദേഹം ഗോള്‍ഡ് മെഡല്‍ ലഭിച്ചതോടു കൂടി തൈക്വാണ്ടോ എന്ന ആയോധന കലയ്ക്ക് കേരളത്തില്‍ കൂടുതല്‍ ജനസമ്മതി ലഭിച്ചു. 1992 ല്‍ ബാംഗ്ലൂരില്‍ വെച്ച് ഫസ്റ്റ് ഡിഗ്രി ബ്ലാക്ക് ബെല്‍ട്ടും, 1995 ല്‍ ചണ്ഡിഗഡില്‍ വെച്ച് സെക്കന്റ് ഡിഗ്രി ബ്ലാക്ക് ബെല്‍ട്ടും ,ബോംബെയില്‍ നിന്ന് ഫോര്‍ത്ത് ഡിഗ്രി ബ്ലാക്ക് ബെല്‍ട്ടും, 2002 ല്‍ ഇംഗ്ലണ്ടില്‍ നിന്ന് ഫിഫ്ത്ത് ഡിഗ്രി ബ്ലാക്ക് ബെല്‍ട്ടും കരസ്ഥമാക്കിയതോടെ ഇദ്ദേഹം ഈ രംഗത്തെ പകരക്കാരനില്ലാത്ത അമരക്കാരനായി മാറി.
2002 മുതല്‍ 2005 വരെ ഇംഗ്ലണ്ടില്‍ വെച്ച് തെക്വാണ്ടോ ഇന്‍സ്ട്രക്ടര്‍ പരിശീലനം നടത്തിയ അപൂര്‍വ്വ നേട്ടവും ഇദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. പരിശീലനത്തിനു പുറമേ വിവിധ ഇന്റര്‍നാഷണല്‍ സെമിനാറുകളിലും, മാസ്റ്റേഴ്സ് സെമിനാറുകളിലും തൈക്വാണ്ടോ പ്രചാരകനായി ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഇന്ത്യയിലെ തന്നെ മികച്ച തൈക്വാണ്ടോ പ്രചാരകനായ ആന്ധ്ര സ്വദേശി രമണയ്യ നേരിട്ടെത്തിയാണ് ഇദ്ദേഹത്തിനായുള്ള ടെസ്റ്റ് നടത്തിയത്. നിലവില്‍ കെഎസ്ഇബി ല്‍ അസിസ്റ്റന്റ് എഞ്ചിനീയറായി സേവനമനുഷ്ടിക്കുന്ന ഇദ്ദേഹം എന്‍സിസി, എസ്പിസി, സ്കൗട്ട് ,കുടുംബശ്രീ തുടങ്ങിയ സംഘടനകളിലെ അംഗങ്ങള്‍ക്ക് സൗജന്യ പരിശീലനം നല്‍കാറുണ്ട്.
2018ല്‍ മാര്‍ഷ്യല്‍ ആര്‍ട്സില്‍ ഹോണററി ഡോക്ടറേറ്റും, കര്‍മ്മരത്ന പുരസ്കാര മടക്കം നിരവധി ബഹുമതികള്‍ നേടി. തന്റെ ജീവിതം തൈക്വാണ്ടോ പ്രചരണത്തിനായി സമര്‍പ്പിച്ച ഇദ്ദേഹത്തിന് ആലക്കോട് സ്കൂളിലെ അദ്ധ്യാപികയായ ഭാര്യ ജ്യോതിയില്‍ നിന്നും, മക്കളായ ശ്രേയ വേണുഗോപാല്‍, ശ്വേത വേണുഗോപാല്‍ എന്നിവരില്‍ നിന്നും പരിപൂര്‍ണമായ സഹായവും, പിന്തുണയും ലഭിക്കുന്നുണ്ട്. പിതാവിന്റെ പാത പിന്തുടര്ന്ന് അദ്ദേഹത്തിന്റെ രണ്ടു മക്കളും തൈക്വാണ്ടോ രംഗത്ത് കഴിവ് തെളിയിച്ചവരാണ്.
ശങ്കരന് കൈതപ്രം
പ്രതികരിക്കാൻ ഇവിടെ എഴുതുക: