ന്യൂദല്‍ഹി: ഇടനിലക്കാരുടെ സമരവുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണം നടക്കുന്നതായി കണ്ടെത്തിയതോടെ 1,178 ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. ഒദ്യോഗികമായ ഇറക്കിയ ഉത്തരവിലൂടെയാണ് ട്വിറ്റര്‍ ഇന്ത്യക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരവുമായി ബന്ധപ്പെട്ട് തെറ്റായതും പ്രകോപനപരവുമായ വാര്‍ത്തകള്‍ ഈ അക്കൗണ്ടുകളിലൂടെയ പ്രചരിപ്പിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
അക്കൗണ്ടുകള്‍ക്ക് ഖലിസ്ഥാന്‍-പാക്കിസ്ഥാന് ബന്ധമുണ്ടെന്ന സൂചനകളും കേന്ദ്രസര്‍ക്കാരിന് ഇതിനോടകം ലഭിച്ചുകഴിഞ്ഞു. രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് അക്കൗണ്ടുകളുടെ പ്രവര്‍ത്തനമെന്നും കേന്ദ്രസര്‍ക്കാര്‍ കരുതുന്നു. ഈ പശ്ചാത്തലത്തിലാണ് 1,178 ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്യണമെന്ന് ട്വിറ്ററിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാല്‍ സര്‍ക്കാരിന്റെ നിര്‍ദേശത്തോട് ട്വിറ്റര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിര്‍ദേശം പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടികള്‍ എടുക്കുമെന്ന മുന്നറിയിപ്പ് കേന്ദ്രം നല്‍കിയതായാണ് വിവരം. നേരത്തെ സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ആയിരത്തോളം അക്കൗണ്ടുകള്‍ ട്വിറ്റര്‍ താത്ക്കാലികമായി അടച്ചുപൂട്ടിയിരുന്നു. എന്നാല്‍ പിന്നീട് ഇവ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കി. തെറ്റായ വിവരങ്ങള്‍ ട്വീറ്റ് ചെയ്ത മാധ്യപ്രവര്‍ത്തകരുടെയും കാരവന് ഇന്ത്യ പോലുള്ളയുടെയും അക്കൗണ്ടുകളുമാണ് താത്ക്കാലികമായി അന്ന് മരവിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: