കൊട്ടാരക്കര: കൊട്ടാരക്കരയില്‍ നിന്ന് വിചിത്രമായ മോഷണകഥ പുറത്ത്. ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസാണ് മോഷ്ടിച്ചു കടത്തിയത്. ഇന്നലെ രാത്രി ഒമ്പതരയോടെ ഗ്യാരേജില്‍ ബസ് സര്‍വീസിനു കയറ്റിയിരുന്നു. സര്‍വീസ് കഴിഞ്ഞ് രാത്രി പന്ത്രണ്ടരയോടെ ഡ്രൈവര്‍ ബസ് സമീപത്തെ മുനിസിപ്പല്‍ ഓഫിസിനു മുന്നില്‍ പാര്‍ക്ക് ചെയ്തു. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനോട് ചേര്‍ന്നാണ് ഇത്. ഇന്നു രാവിസെ ബസ് എടുക്കാന്‍ എത്തിയപ്പോള്‍ ബസ് അവിടെ ഉണ്ടായിരുന്നില്ല.
മറ്റേതെങ്കിലും ഡ്രൈവര്‍ ബസ് മാറിയെടുത്തത് ആയിരിക്കാമെന്ന് കരുതി ഡിപ്പോയില്‍ അറിയിച്ചു. തുടര്‍ന്ന് ഡിപ്പോയില്‍ നിന്ന് ബസുമായി പോയ എല്ലാ ഡ്രൈവര്‍മാരേയും വിളിച്ചു. ആരും ബസ് എടുത്തില്ലെന്ന് വ്യക്തമാക്കിയതോടെ ഡിപ്പോ അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് അന്വേഷണം ഊര്‍ജിമാക്കി. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. ബസ് മോഷ്ടിച്ചു കടത്താന്‍ പ്രയാസമായതിനാല്‍ എവിടെയെങ്കിലും ഉപേക്ഷിച്ചിട്ടുണ്ടാവും എന്ന വിലയിരുത്തലിലാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: