കോട്ടയം: കൊയ്ത്തുയന്ത്രം കിട്ടാനില്ല, കര്‍ഷകര്‍ ദുരിതത്തില്‍. ആര്‍പ്പൂക്കര, കുമരകം, കല്ലറ തുടങ്ങിയ പ്രദേശങ്ങളിലാണ് കൊയ്ത്തു യന്ത്രം കിട്ടാതെ കര്‍ഷകര്‍ ദുരിതത്തിലായിരിക്കുന്നത്. പാടശേഖരങ്ങളില്‍ വിളഞ്ഞ് പാകമായി കിടക്കുകയാണ് നെല്ല്. ഉദ്യോഗസ്ഥരും സ്വകാര്യ കൊയ്ത്തു യന്ത്രം ഏജന്റുമാരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാ യാണ് കൊയ്ത്തുയന്ത്രം കിട്ടാത്ത സാഹചര്യം ഉണ്ടായതെന്നാണ് ആരോപണം.
സര്‍ക്കാര്‍ നിയന്ത്രണത്തില്‍ വൈക്കത്ത് പ്രവര്‍ത്തിക്കുന്ന അഗ്രോ ഇന്ഡസ്ട്രീസില് കോടികള്‍ മുടക്കി വാങ്ങിയ യന്ത്രങ്ങള്‍ തുരുമ്പെടുത്തു നശിക്കുകയുമാണ്.
കൊയ്ത്ത് അടുക്കുന്നതോടെ ഇതരസംസ്ഥാനങ്ങളില്‍ നിന്നും യന്ത്രങ്ങള്‍ ലഭ്യമല്ല എന്ന ഒരു അന്തരീക്ഷം എജന്റുമാര്‍ സൃഷ്ടിക്കുകയാണ്. തുടര്‍ന്ന് അധിക ചാര്‍ജും അധിക സമയവും ചുമത്തി കര്‍ഷകരെ ചൂഷണം ചെയ്യുന്നു. അഗ്രോയുടെ ഓഫീസുമായി ബന്ധപ്പെടുന്ന കര്‍ഷകരെ പ്രായോഗികമല്ലാത്ത നിയമാവലി കാട്ടി പിന്തിരിപ്പി ക്കുന്നതായും ആരോപണം ഉണ്ട്.
കൊയ്ത്തു യന്ത്രത്തിന്റെ ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൃഷിമന്ത്രിക്ക് നിവേദനം നല്‍കിയതായി കാര്‍ഷിക വികസന സമിതി അംഗം എബി ഐപ്പ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: