ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ജനിക്കുന്ന ഒരോ പൗരനും ഒരു ലക്ഷത്തി എഴുപത്തിഅയ്യായിരം രൂപയുടെ കടക്കാരനെന്ന് റിപ്പോർട്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെയാണ് ഇത്രയും കടം വർദ്ധിച്ചത്. ഇമ്രാന്‍ഖാന്‍ പാക്കിസ്ഥാന്റെ അധികാരം ഏറ്റെടുത്തപ്പോള്‍ രാജ്യത്തെ ഓരോ പൗരനും 1,20,099 രൂപയാണ് കടമുണ്ടായിരുന്നത്. പാര്‍ലമെന്റില്‍ ധനകാര്യവകുപ്പാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇമ്രാൻഖാൻ ഇത് ശരിവയ്‌ക്കുകയും ചെയ്തു.
രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന വിദേശ കടം കൈകാര്യം ചെയ്യുന്നതിനായാണ് പാകിസ്താന്‍ 2005 ല്‍ ധനപരമായ ഉത്തരവാദിത്വ ക്രെഡിറ്റ് പരിധി (എഫ്‌ആര്‍ഡിഎല്‍) നിയമം പാസാക്കിയത്. ധനക്കമ്മി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നാല് ശതമാനത്തില്‍ കൂടരുത് എന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. ട്രഷറിയുമായി ബന്ധപ്പെട്ട് എല്ലാ നയങ്ങളും സര്‍ക്കാര്‍ വിശദമായി പഠിക്കണമെന്നും നിയമം വ്യക്തമാക്കുന്നു. എന്നാല്‍ ഇതിനെയെല്ലാം അട്ടിമറിക്കുന്ന രീതിയിലാണ് ഇമ്രാന്‍ഖാന്‍ വിദേശവായ്‌പകള്‍ സ്വീകരിക്കുന്നത്.
2020-21 സാമ്പത്തിക വര്‍ഷത്തെ ധനനയത്തില്‍ പാക്കിസ്ഥാന്റെ ധനക്കമ്മി ദേശീയ സമ്പദ്‌വ്യവസ്ഥയുടെ നാല് ശതമാനമായി കുറയ്‌ക്കുന്നതില്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പാക് ധനമന്ത്രാലയം അംഗീകരിച്ചു. 2018 ജൂണില്‍ പാക്കിസ്ഥാന്റെ മൊത്തം പൊതു കടം 120,099 ട്രില്യണ്‍ പാക് രൂപയായിരുന്നു. ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ആദ്യ വര്‍ഷത്തില്‍ ഈ കടം 28 ശതമാനം വര്‍ദ്ധിച്ച് 33,590 ട്രില്യണ്‍ രൂപയായി ഉയര്‍ന്നു, അടുത്ത വര്‍ഷം ഇത് 14 ശതമാനം വര്‍ദ്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: