ന്യൂദല്‍ഹി റിപ്പബ്ലിക് ദിനത്തില്‍ ദല്‍ഹിയിലെ ചെങ്കോട്ടയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് സുഖ്ദേവ് സിംഗിനെ ക്രൈംബ്രാഞ്ച് അസ്റ്റ് ചെയ്തു.
സുഖ്ദേവ് സിംഗിനെ കണ്ടെത്തുന്നതിന് 50,000 രൂപ പാരിതോഷികം ഡൽഹി പൊലീസ് പ്രഖ്യാപിച്ചിരുന്നു. ഹരിയാനയിലെ കർണാൽ സ്വദേശിയായ സുഖ്ദേവ് സിംഗിനെ ചണ്ഡീഗഡിലെ സെൻട്രൽ മാളിന് സമീപമുള്ള വ്യാവസായിക പ്രദേശത്ത് നിന്നാണ് പിടികൂടിയത്.
കഴിഞ്ഞ പത്ത് ദിവസമായി സുഖ്ദേവ് സിംഗിനായുള്ള തെരച്ചിലിലായിരുന്നു ഡൽഹി പൊലീസ്. തുടർന്ന് ലഭിച്ച സൂചനകൾക്കൊടുവിലാണ് അറസ്റ്റ്. ജജ്ഭീര്‍ സിംഗ്, ഭൂട്ടാസിംഗ്, ഇഖ്ബാല്‍ സിംഗ് എന്നിവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
സുഖ്ദേവ് സിംഗിന് പുറമെ, ദീപു സിന്ധു, ജുഗ്രാജ് സിംഗ്, ഗുർജോത്ത് സിംഗ്, ഗുർജന്ത് സിംഗ് എന്നിവരെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപയും പൊലീസ് പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നു.
കാര്‍ഷികബില്ലിനെതിരെ ജനവരി 26ന് നടത്തിയ ട്രാക്ടര്‍ റാലിയില്‍ സമരക്കാര്‍ പൊലീസുമായി ഏറ്റുമുട്ടുകയും ഒരു വിഭാഗം അക്രമികള്‍ ചെങ്കോട്ടയില്‍ സിഖുകാരുടെ കൊടി ഉയര്‍ത്തുകയും ചെയ്തിരുന്നു. നടന്‍ ദീപ് സന്ധുവിന്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് ഇതിന് പിന്നിലെന്ന് ആരോപണമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: